കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രി സഭായോഗത്തി ല്‍ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം.
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം. കാ ബിനറ്റ് റാങ്കോടെയാണ് നിയമനം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി എ സമ്പത്ത് ഇതേ പദവിയില്‍ നിയമിക്കപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി യ കെ വി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരു ന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസി നോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെ വി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി.
എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാ കരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ എഐസിസിസി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ കെപിസി സിക്ക് അധികാരമില്ലെന്നാണ് തോമസ് പ്രതികരിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.