അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതല്‍ ശക്തിപ്രാപിച്ചത്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റ് അതി തീവ്ര ചുഴ ലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതല്‍ ശക്തിപ്രാപിച്ചത്. ഇപ്പോള്‍ ഗോവന്‍ തീര ത്തിന് 150 കിലോമീറ്റര്‍ അകലെയാണ് സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടു തല്‍ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറി യിച്ചു.
അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 17 വൈകു ന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുക യും തുടര്‍ന്ന് മെയ് 18 അതിരാവിലെയോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരും. അതിനാല്‍ അതിശക്തമായ മഴ ക്കും കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നെങ്കിലും അറബിക്കടല്‍ പ്രക്ഷുബ്ദമായിരിക്കും. ഇന്നും ശക്തമായ കടലാക്രമണവും കാറ്റും ഉണ്ടാകും. വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പു റം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കടല്‍ക്ഷോ ഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. കടലാക്രമ ണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടുണ്ട്. മറ്റ് 11 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഇന്നലെ കൊച്ചിയിലും പീരുമേടും 21 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. കൊടുങ്ങല്ലൂരില്‍ 20 സെന്റീമീറ്റര്‍ ആണ് ഇന്നലെ രേഖപ്പെടുത്തിയ മഴ. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം എയര്‍പോര്‍ട്ട് റോഡില്‍ യാത്രാ നിരോധിച്ചു. വാഹന യാത്രയ്ക്കും കാല്‍നട യാത്രയ്ക്കും നിരോധനം ബാധകമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.