മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം ഷഹറൂഖ് സെയ്ഫിനെ ചോദ്യം ചെ യ്തു. ഷഹറൂഖ് സെ യ്ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം. അക്രമത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി പൊലീസ് പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാ ണ് പ്രതി ഷഹറൂഖ് സെയ്ഫിനെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ മഹാരാഷ്ട്രയിലെ രത്ന ഗിരിയില്‍ നിന്ന് സെന്‍ട്രല്‍ ഇന്റലിജന്‍സിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘം പി ടികൂടിയതായി വാര്‍ത്താ ഏ ജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം ഷഹറൂഖ് സെയ്ഫിനെ ചോദ്യം ചെയ്തു. ഷഹറൂഖ് സെ യ്ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷണ സംഘം. അക്രമത്തിന് പിന്നില്‍ മറ്റാര്‍ ക്കെങ്കിലും പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. കേരള പൊലീസിന്റെ ഒരു സംഘവും രത്നഗിരിയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഷഹറൂഖിനെ പിടികൂടിയത്. പ്ര തിയുടെ ഫോട്ടോ പുറത്തുവിട്ടു.
ഗുജറാത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി ഷഹറൂഖ് സെയ്ഫി പൊലീസിന് മൊഴി നല്‍കിയ തായാണ് റിപ്പോര്‍ട്ട്. മുഖത്തും ശരീരത്തുമുണ്ടായ പൊള്ളലിന് ചി കിത്സ തേടിയാണ് രത്നഗിരിയില്‍ ഇറ ങ്ങാന്‍ തീരുമാനിച്ചത്. കൈവശമുണ്ടായിരുന്ന ഫോണ്‍ രത്നഗിരിയില്‍ വെച്ച് ഓണാക്കിയതാണ് പ്രതിയെ പെട്ടെന്ന് കണ്ടെത്താന്‍ സഹായമായത്. പൊള്ളലിനു ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിലെ ത്തിയ ഇയാളെ, തുടര്‍ന്ന് ട്രെയിനില്‍ മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാ ഡ് കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം മഹാരാഷ്ട്ര എടിഎസ് സ്ഥീരീകരിച്ചു. കേന്ദ്ര ഏജന്‍സികളുടെ സഹാ യത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
രാജ്യം മുഴുവന്‍ ഷഹറൂഖ് സെയ്ഫിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ആക്രമണത്തില്‍ മൂന്ന് മരണവും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.