Breaking News

ട്രെയിന്‍ തീവെപ്പ് കേസ്: പ്രതി കുറ്റസമ്മതം കുറ്റസമ്മതം നടത്തിയോ എന്ന് ഇപ്പോള്‍ പറയാനാകില്ല : ഡിജിപി

പ്രതി കുറ്റസമ്മതം നടത്തിയോ എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും കൃത്യത്തിന് പി ന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഇനി ഉറപ്പിക്കണം എന്നും ഡിജിപി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിന് തീവ്രവാദ ബന്ധമുണ്ടോ യെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പ്രതി കുറ്റസമ്മതം നട ത്തിയോയെന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും കൃത്യത്തിന് പിന്നില്‍ ഒരാള്‍ മാത്രമോ എന്നതും ഇനി ഉറ പ്പിക്കണം എന്നും ഡിജി പി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന സംഘം വിശദമായ വൈദ്യപരിശോധന നട ത്തുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷഹറുഖ് സെയ്ഫി യെ ചോദ്യം ചെയ്യും. കൃത്യത്തിന് പിന്നി ല്‍ ഒരാള്‍ മത്രമാണോ എന്നതും ഇനി ഉറപ്പിക്കണമെന്നും ഊഹാപോഹങ്ങളിലല്ല, വസ്തുതകളില്‍ ഊന്നി യാണ് അന്വേഷണ മെന്നും ഡിജിപി വ്യക്തമാക്കി.

സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കേരളത്തിലെ പ്രത്യേക അന്വേഷണ സം ഘം, കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര പൊലീസ് തുടങ്ങിയവ സംയുക്തമായി നടത്തിയ നീക്കമാണ്. പ്ര  തിയെക്കുറിച്ച് നിരവധി സൂചനകള്‍ കിട്ടി. അതനുസരിച്ച് മുന്നോട്ടുപോകാനായി. വളരെ പെട്ടെന്നു തന്നെ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ഡിജിപി പറഞ്ഞു.

അതേസമയം, ഷഹറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശരീരത്തില്‍ പൊള്ളലേറ്റിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാകും കോടതിയില്‍ ഹാജ രാക്കുക. രാവിലെ മുതല്‍ നടത്തിയ പ്രാഥമിക ചോദ്യം ചെയ്തതില്‍ നിന്ന് കേരളം വിട്ടത് അജ്മേറിലേക്കു ള്ള മരുസാഗര്‍ എക്സ്പ്രസില്‍ കണ്ണൂരില്‍നിന്നാണെന്ന് ഷാറൂഖ് മൊഴി നല്‍കി.

പുലര്‍ച്ചെ 1.40ന് കണ്ണൂര്‍ സ്റ്റേഷന്‍വിട്ട ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ടിക്കറ്റെടുക്കാതെയായി രുന്നു യാത്ര. കേരളത്തെക്കുറിച്ചുണ്ടായിരുന്നത് കേട്ടറിവ് മാത്രമാണെന്നുമാണ് മൊഴി. എന്നാല്‍ ഷാറൂഖി ന്റെ മൊഴികള്‍ പലതും നുണയെന്ന നിഗമനത്തിലാണ് പൊലീസ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.