അജ്മാൻ : ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31 ന് മുൻപ് അജ്മാൻ പൊലീസ് ചുമത്തിയ ട്രാഫിക് പിഴകൾക്ക് ഇളവ് ലഭിക്കുമെന്ന് അധികൃതർ സമൂഹമാധ്യമത്തിൽ അറിയിച്ചു.
ഗുരുതര പിഴകൾക്ക് ഇളവ് ബാധകമല്ല. ഒക്ടോബർ 1ന് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് മോണിറ്ററിങ് സിസ്റ്റത്തിന്‍റെ ഭാഗമായി അജ്മാനിൽ ട്രാഫിക് നിയമലംഘകരെ പിടികൂടാൻ ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുന്നതിനായി 26 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ക്യാമറകൾ ഉപയോഗിച്ചുള്ള സ്മാർട്ട് മോണിറ്ററിങ് ഈ എഐ -ഓപറേറ്റഡ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നു.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് സ്മാർട്ട് സിസ്റ്റം ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് ഷെയ്ഖ് മേജർ ജനറൽ സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. സ്‌മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ നടത്തുന്നത് ഏറ്റവും ഉയർന്ന ട്രാഫിക് സുരക്ഷ നൽകുന്നതിനും കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന്‍റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ പൊലീസ് എല്ലാവരോടും അഭ്യർഥിച്ചു.
∙ പിന്‍സീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെങ്കിൽ പിഴ
ഡ്രൈവിങ്ങിനിടെ ഫോണോ മറ്റെന്തെങ്കിലും ശ്രദ്ധതെറ്റിക്കുന്ന ഉപകരണമോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്‍റുകളും നൽകും. കാറിലെ എല്ലാ യാത്രക്കാരും പിൻസീറ്റിൽ ഇരിക്കുന്നവരുൾപ്പെടെ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും അല്ലാത്തപക്ഷം വാഹനത്തിന്‍റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും നൽകുമെന്നും നിയമം പറയുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.