Home

‘ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായില്ല, സാമ്പത്തിക പ്രതിസന്ധി മാധ്യമങ്ങളുടെ സൃഷ്ടി’ ; പ്രചാരണം ആവിയായെന്ന് ടി എം തോമസ് ഐസക്

ഓണം കഴിഞ്ഞാല്‍ ട്രഷറി പൂട്ടുമെന്ന നിലയില്‍ മാധമ്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയാ യിപ്പോയെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. മനോരമ ഒന്നാം പേ ജില്‍ എഴുതി യ തുപോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യനിരോധന വും നടപ്പാക്കിയിട്ടുമില്ല. ഇവരുടെ പ്രചാരകരായി ചില മാധ്യമങ്ങള്‍ മാറിയതായും ഐ സക് ഫെയ്സ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം : ഓണം കഴിഞ്ഞാല്‍ ട്രഷറി പൂട്ടുമെന്ന നിലയില്‍ മാധമ്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി ആവിയായിപ്പോയെന്ന് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. മനോരമ ഒന്നാംപേജില്‍ എഴുതിയതു പോലെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യ നിരോധനവും നടപ്പാക്കിയിട്ടുമില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പാപരിധി വെട്ടികുറക്കുന്നതിന് കുതന്ത്രങ്ങള്‍ മെനയുകയാണ് കേന്ദ്രം. അ തിനുള്ള അന്തരീക്ഷ സൃഷ്ടിക്കലിലാണ് ചില തല്‍പ്പര കക്ഷികള്‍. ഇവരുടെ പ്രചാരകരായി ചില മാധ്യമങ്ങ ള്‍ മാറിയതായും ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ട്രഷറി പ്രവര്‍ത്തനത്തില്‍ വേയ്സ് ആന്‍ഡ് മീന്‍സ് സൗകര്യം ഉപയോഗിക്കുക പതിവാണ്. 2019- 20ല്‍ സംസ്ഥാന ട്രഷറി 234 ദിവസം വേയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് എടുത്തു. 54 ദിവസം അഡ്വാന്‍സ് പരിധിയും കടന്ന് ഓവര്‍ ഡ്രാഫ്റ്റിലായി. 2020-21ല്‍ 195 ദിവസം വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സിലാ യി. 34 ദിവസം ഓവര്‍ ഡ്രാഫ്റ്റിലും. കോവിഡില്‍ വരുമാനം ഇല്ലാതായ ജനങ്ങളെ സഹായിച്ചേതീരുവെ എന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.അനുവദിച്ച വായ്പ മുഴുവനെ ടുത്തു ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചു. അര്‍ഹതപ്പെട്ട വെയ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സുമെടു ത്തു. പണമില്ലെന്നതിനാല്‍ ആവശ്യമൊന്നും മാറ്റിവച്ചില്ല. ജനങ്ങ ളുടെ സുരക്ഷയായിരുന്നു പ്രധാനം.

ഇക്കാലത്തെകുറിച്ച് മനോരമ ഒന്നാം പേജില്‍ എഴുതിയത് തമാശയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാന്‍ ഒരു തന്ത്രം പലവട്ടം പ്രയോഗിച്ചിരുവെന്നാ ണ് മനോരമ പറഞ്ഞത്. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചിത്തപേര് ഒഴിവാക്കാന്‍ സോഫ്ട് വെയറില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയെന്നും പറഞ്ഞു.

ഇതെല്ലാം ഭാവനയില്‍മാത്രം സംഭവിച്ചതാണ്. റിപ്പോ നിരക്കായ 3.5 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന വെ യ്‌സ് ആന്റ് മീന്‍സ് അഡ്വാന്‍സ് ഉപയോഗിക്കുകയെന്നത് സര്‍ക്കാ ര്‍ തീരുമാനമായിരുന്നു. അത് ഇനിയും പ്രയോജനപ്പെടുത്തുക സര്‍ക്കാര്‍ നയമാകും. ട്രഷറിയിലെ പണം കെട്ടിവയ്ക്കുകയല്ലെന്നും, അത് ചംക്ര മണം ചെയ്തു കൊണ്ടുരിക്കുകയാണെന്നുമുള്ള ലളിതമായ കാര്യമെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്ക ണമെന്നും ഐസക് പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.