News

ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തിരിമറി; സീനിയർ അക്കൗണ്ടന്റ്  ബിജുലാലിന് സസ്‌പെൻഷൻ

ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്സ് ബാങ്ക് അകൗണ്ടുകൾ  മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് അധികൃതർ നിർദേശം നൽകി. ഈ ക്രമക്കേടിൽ ട്രഷറിയിൽ നിന്നും ആകെ നഷ്ട്ടപെട്ടത് 61.23 ലക്ഷം രൂപയാണ്. ബാക്കി തുക പ്രസ്തുത ജീവനക്കാരന്റെ ട്രഷറി അക്കൗണ്ടിൽ ശേഷിക്കുന്നുണ്ട് വിശദമായ അന്വേഷണത്തിന് വകുപ്പിലെ വിജിലൻസ് ഓഫീസറും ജോയിന്റ് ഡയറക്ടറുമായ ശ്രീ. സാജനെ ചുമതലപ്പെടുത്തി. പോലീസിൽ പരാതി നൽകി  കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നുവരുന്നു. അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു സർക്കാരിനുണ്ടായ നഷ്ടം ഇവരിൽ നിന്നും ഈടാക്കാനാണ്  സർക്കാർ തീരുമാനം
ജില്ലാ കളക്ടറുടെ പേരിലുള്ള STSB അകൗണ്ട് നമ്പർ 7010314000000005 ൽ നിന്നും അനധികൃത ഇടപാടുകൾ നടന്നതായി വഞ്ചിയൂർ സബ് ട്രഷറി ഓഫീസറുടെ ശ്രദ്ധയിൽപ്പെടുകയും അത് ജില്ലാ ട്രഷറി ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.  അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ട്രഷറി ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിലും ബാങ്കുകളുമായി ബന്ധപെട്ടു നടത്തിയ വിശകലനത്തിലും ക്രമക്കേട് നടന്നുവെന്ന് ബോധ്യമായതിനെത്തുടർന്നാണ് ട്രഷറി ഡയറക്ടർക്ക് വിവരം റിപ്പോർട്ട് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് മാസം ഈ ഓഫീസിൽ നിന്ന്  വിരമിച്ച വി ഭാസ്കർ എന്ന സബ് ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഈ ക്രമക്കേട് നടത്തിയത്. മെയ് മാസത്തിൽ സർവീസിൽ നിന്ന് പിരിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യാത്തതിന്റെ കാരണവും പരിശോധിക്കും. വിരമിച്ചവരുടെ യൂസർ നെയിമും പാസ് വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത   സമാന സംഭവങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.