ദുബൈ: എമിറേറ്റിലെ റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ട്രക്ക് ഡ്രൈവർമാരെ ബോധവത്കരിക്കാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) കാമ്പയിൻ ആരംഭിച്ചു. വൈകീട്ട് 5.30 മുതൽ എട്ടു വരെ അൽ അവീറിൽനിന്ന് ഷാർജ വരെയുള്ള എമിറേറ്റ്സ് റോഡിന്റെ ഭാഗത്ത് ട്രക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബോധവത്കരണം ആരംഭിച്ചത്.
ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സുമായി സഹകരിച്ചാണ് എമിറേറ്റിലെ ട്രക്ക് മൂവ്മെന്റ് നിരോധന നയം, ലൊക്കേഷനുകൾ, ഹെവി വാഹനങ്ങൾക്കുള്ള ട്രാഫിക് സുരക്ഷ എന്നിവയെക്കുറിച്ച് ഫീൽഡ് ബോധവത്കരണം നടത്തുന്നത്. എമിറേറ്റ്സ് റോഡിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുമായി ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ ട്രക്ക്, ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നേരിട്ട് കണ്ടാണ് ബോധവത്കരണം. പദ്ധതിയുടെ ഭാഗമായി സമ്മാനങ്ങളും അറബി, ഇംഗ്ലീഷ്, ഉർദു എന്നി മൂന്ന് ഭാഷകളിൽ ബ്രോഷറുകളും വിതരണം ചെയ്യുന്നുണ്ട്. ഇവ നിരോധന സമയത്തെക്കുറിച്ച് വിശദമായി വിവരം നൽകുന്നതാണ്. അതോടൊപ്പം ദുബൈയിലെ റോഡുകളുടെ സമഗ്രമായ ഭൂപടവും ഇതിലുണ്ട്. ആയിരം ഡ്രൈവർമാരുമായി കാമ്പയിനിന്റെ ഭാഗമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.