ന്യൂയോർക്ക് : യുഎസിൽ ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരിച്ചയയ്ക്കാൻ നടപ്പിലാക്കിയ പദ്ധതി ഗുണത്തെക്കാളേറെ ദോഷമാകും വരുത്തുകയെന്നു വിദഗ്ധരുടെ അഭിപ്രായം. അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകളിലെ വിദഗ്ധരാണ് ഈ വാദമുയർത്തിയത്. ട്രംപ് ഭരണത്തിന്റെ ആദ്യമാസം 25,000 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്നാണു കണക്ക്.
തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതു രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നും ഗ്രാന്റുകളും ഫണ്ടുകളുമൊക്കെ അർഹർക്കു കിട്ടുമെന്നുമായിരുന്നു ട്രംപിന്റെ വാദം. യുഎസ് പൗരൻമാർക്കു കൂടുതൽ തൊഴിൽ കിട്ടുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ വിലക്കയറ്റവും അധികച്ചെലവും മാന്ദ്യവും സംഭവിക്കാനുള്ള സാധ്യത വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു. ഈ നടപടി യുഎസിലെ ഓരോ പൗരനെയും ബാധിക്കാം.
∙ തിരിച്ചയയ്ക്കാൻ വൻചെലവ്
വിചാരിച്ച തോതിൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ ട്രംപ് ഭരണകൂടത്തിനു കഴിയുന്നില്ല. ഇതിനു വേണ്ട സംവിധാനങ്ങൾ, ജീവനക്കാർ എന്നിവ കുറവാണ്. 17,500 കോടി യുഎസ് ഡോളറാണ് അടുത്ത 4 വർഷത്തേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി ട്രംപ് ഭരണകൂടം തേടിയിരിക്കുന്നത്.
∙ ഭക്ഷണവില കൂടും
അനധികൃത കുടിയേറ്റക്കാർ യുഎസ് തൊഴിലാളികളിൽ 5 ശതമാനമുണ്ട്. ഇവരിൽ ചിലർ കാർഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളാണ്. നിലമൊരുക്കം മുതൽ വിളവെടുപ്പ് വരെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ. ഇവരെ പെട്ടെന്നു രാജ്യത്തുനിന്ന് മാറ്റുന്നത് ഉൽപാദനം കുറയ്ക്കും, ഭക്ഷണവില കൂടാൻ ഇടയാക്കും.
∙ നിർമാണത്തിൽ മന്ദിപ്പ്
യുഎസിലെ നിർമാണമേഖലയിലെ മൊത്തം തൊഴിലാളികളുടെ കാൽഭാഗത്തോളം അനധികൃത കുടിയേറ്റക്കാരാണ്. സീലിങ്, റൂഫിങ് തുടങ്ങിയ സാങ്കേതികജ്ഞാനം വേണ്ട പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ഇതിൽ ധാരാളം. ഈ മേഖലയിൽ തൊഴിലാളികൾ കുറഞ്ഞാൽ നിർമാണമേഖല മന്ദഗതിയിലാകും.
∙ കൂലി കൂടും
അനധികൃത കുടിയേറ്റക്കാർ പോകുന്നതു കാരണമുണ്ടാകുന്ന തൊഴിലാളിക്ഷാമം നികത്താൻ ആളില്ലാതെ വരുമെന്നാണു വിദഗ്ധർ പറയുന്നത്. തൊഴിലാളി ക്ഷാമം ഉയർന്ന വേതനം നൽകേണ്ട സ്ഥിതിയിലെത്തുമെന്നും വ്യവസായങ്ങൾ പ്രതിസന്ധിയിലാകുമെന്നും അവർ താക്കീത് നൽകുന്നു.
∙നികുതി കുറയും
അനധികൃത കുടിയേറ്റക്കാർ വർഷം 9600 കോടി യുഎസ് ഡോളർ നികുതിയായി നൽകുന്നുണ്ട്. സാധാരണ പൗരൻമാരെ അപേക്ഷിച്ച് ഇവർക്കു കിട്ടുന്ന സാമ്പത്തിക സഹായങ്ങളും കുറവാണ്. പൊടുന്നനെ ഈ നികുതി വരുമാനം നിലയ്ക്കുന്ന അവസ്ഥ വരും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.