Breaking News

ടോറെ ഡെൽ ഓറോയ്ക്കെതിരെ സ്വർണ വ്യാപാരികൾ; തൃശൂരിലെ ജിഎസ്ടി റെയ്ഡ് ‘കണ്ണിൽ പൊടിയിടാനുള്ള’ തന്ത്രം.

തൃശൂർ : സ്വർണ വ്യാപാരികളെ സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനും നിയമാനുസൃതം പ്രവ‌ർത്തിക്കുന്ന പരമ്പരാഗത സ്വർണമേഖലയെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണ് തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ ‘ടോറെ ഡെൽ ഓറോ’ റെയ്ഡെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ).
സ്വർണ കള്ളക്കടത്തുകാർക്കെതിരെയോ സമാന്തര വിപണിക്കെതിരെയോ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ എടുക്കേണ്ടതിന് പകരം ജിഎസ്ടിയും ജിസ്എസ്ടി റിട്ടേണുകളും സമർപ്പിച്ച് നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്. ഇത് കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ‌ എസ്. അബ്ദുൽ നാസർ പറഞ്ഞു.
സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസത്തിലെടുക്കാതെ ടൂറിന് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് തൃശൂരിൽ റെയ്ഡിനെത്തിച്ചത്. പ്രതിവർഷം 300 ടണ്ണിലധികം സ്വർണ വ്യാപാരം നടക്കുന്ന സംസ്ഥാനമാണ് കേരളം. 104 കിലോഗ്രാം സ്വർണം പിടിച്ചത് വലിയ തട്ടിപ്പ് കണ്ടെത്തിയെന്നോണം പർവതീകരിക്കുകയാണ്. സിസിടിവിയും മൊബൈൽഫോണും ഓഫ് ചെയ്തായിരുന്നു റെയ്ഡും തൂക്കംനോക്കലും. പിടിച്ചെടുത്തുവെന്ന് പറയുന്ന സ്വർണം എങ്ങനെയാണ് തൂക്കം നോക്കിയതെന്ന് ജിഎസ്ടി വകുപ്പ് വെളിപ്പെടുത്തണം. സ്വർണം ഒരുമിച്ച് തൂക്കേണ്ടതിന് പകരം ഓരോ കഷ്ണങ്ങളായാണ് തൂക്കിയതെന്നതും സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.