News

‘ടെസ്റ്റിംഗ് ഓണ്‍ ഡിമാന്‍ഡ് ‘ ഉയര്‍ന്ന തലത്തിലുള്ള പരിശോധന ഉറപ്പാക്കുന്നതിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഇതാദ്യമായി, കൂടുതല്‍ ലളിതമായ രീതികള്‍ക്കൊപ്പം, ഉയര്‍ന്ന തലത്തിലുള്ള പരിശോധന ഉറപ്പാക്കുന്നതിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ‘ഓണ്‍-ഡിമാന്‍ഡ്’ പരിശോധന ലഭ്യമാക്കുന്നു.
മാര്‍ഗനിര്‍ദേശത്തിൽ എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത ഒരു മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടി വേണമെന്ന നിബന്ധന ഒഴിവാക്കി ”ടെസ്റ്റിംഗ് ഓണ്‍ ഡിമാന്‍ഡ്” എന്ന തികച്ചും പുതിയൊരു വിഭാഗമാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത് . എങ്കിലും ഇതിന്റെ രീതികള്‍ തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
പുതിയ വിഭാഗം ഇപ്രകാരമായിരിക്കും:
ഡി.)
ആവശ്യാനുസരണം പരിശോധന (രീതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കും):
i.  രാജ്യങ്ങളിലേക്കും ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും പ്രവേശന സമയത്ത് കൊവിഡ് നെഗറ്റീവ് പരിശോധന നിര്‍ബന്ധമാക്കുന്നു.
ii.  സ്വയം പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികള്‍ക്കും.
പൊതുജനാരോഗ്യ അധികാരികളെ അറിയിച്ച് ടെസ്റ്റിംഗ് ലബോറട്ടറികള്‍ ട്രാക്കിംഗ്, കോണ്‍ടാക്റ്റ് ട്രേസിംഗ് സംവിധാനങ്ങള്‍ ഉറപ്പാക്കണം.
ഇ) പരിശോധനയുടെ ആവര്‍ത്തനം:
– ആവര്‍ത്തിച്ചുള്ള പരിശോധനയില്ലാതെ ഒരൊറ്റ ആര്‍റ്റി-പിസിആര്‍ / ട്രൂനാറ്റ്/ സിബിഎന്‍എഎറ്റി / ആര്‍എറ്റി പരിശോധനാ ഫലം രോഗസ്ഥിരീകരണമായി കണക്കാക്കണം.
– രോഗമുക്തരായവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് വീണ്ടും പരിശോധന നടത്താന്‍ ശുപാര്‍ശ ചെയ്യുന്നില്ല ( കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക), കൊവിഡ് പ്രദേശത്തു നിന്ന് കൊവിഡ് രഹിത പ്രദേശത്തേക്ക്  മാറ്റുന്നതില്‍ ഉള്‍പ്പെടെ ഇതു ബാധകമായിരിക്കും.
– ആര്‍എറ്റി പരിശോധനയില്‍ നെഗറ്റീവ് ആയ ആള്‍ക്കു പിന്നീടു ലക്ഷണങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, ആവര്‍ത്തിച്ചുള്ള ആര്‍എറ്റി അല്ലെങ്കില്‍ ആര്‍റ്റി-പിസിആര്‍ ചെയ്യണം (ആര്‍എറ്റി വ്യാഖ്യാനിക്കുന്നതിനുള്ള അല്‍ഗോരിതം അനുബന്ധം 1 ല്‍.).
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
– ഐഎല്‍ഐയ്ക്കുള്ള ഡബ്ല്യുഎച്ച്ഒ കേസ് നിര്‍വചനം: പനി ബാധിച്ച് കടുത്ത ശ്വാസകോശ അണുബാധയുള്ളവര്‍. 38 ഡിഗ്രി പനിയും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ചുമയുമുള്ളവര്‍.
– സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നസ്സ്  – ലോകാരോഗ്യസംഘടനയുടെ നിര്‍വചനം: പനിയും കടുത്ത ശ്വാസകോശ അണുബാധയുമുള്ളവര്‍. 38 ഡിഗ്രി പനിയും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ചുമയുമുണ്ടെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത് ആവശ്യമാണ്.
– കൊവിഡ് 19 രോഗികളുമായും കൊവിഡ് സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര തൊഴിലാളികളും ഉചിതമായ വ്യക്തിഗത സുരക്ഷാ കവചം ( പിപിഇ) ഉപയോഗം ഉറപ്പാക്കണം.
– ശസ്ത്രക്രിയയ്ക്ക് മുമ്പ് അണുബാധ ഉണ്ടാകാതിരിക്കുന്നതിന് എല്ലാ വ്യക്തികള്‍ക്കും 14 ദിവസത്തേക്ക് ഹോം ക്വാറന്റൈന്‍ ശുപാര്‍ശ ചെയ്യുന്നു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.