Kerala

ടെക്‌നോപാർക്ക് വികസനത്തിന് സുപ്രീംകോടതിയുടെ അനുമതി. സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമെന്നു മന്ത്രി

ടെക്‌നോപാർക്ക് മൂന്നാം ഘട്ട വികസനത്തിന് സുപ്രീംകോടതിയുടെ അനുമതി. സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കപട പരിസ്ഥിതി വാദമുയര്‍ത്തി തിരുവനന്തപുരത്തെ വികസനം മുടക്കാൻ ശ്രമിച്ച വികസന വിരുദ്ധരുടെ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ് സുപ്രീംകോടതി വിധിയെന്നു മന്ത്രി പറയുന്നു
ഈ  സർക്കാർ അധികാരത്തിൽ ഏറുമ്പോൾ തലസ്ഥാനത്തെ ഐടി മേഖല മുരടിപ്പിന്റെ വക്കിലായിരുന്നു. ഇൻഫോസിസ് 10000 പേർക്ക് തൊഴിൽ നൽകുന്ന തങ്ങളുടെ മറ്റൊരു ക്യാമ്പസ് യുഡിഎഫ് സർക്കാരിന്റെ നിസാഹകരണത്തെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. Capgemini, Accenture തുടങ്ങി നിരവധി സ്ഥാപനങ്ങൾ ആണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിന്മാറിയത്.
സർക്കാർ ഐടി മേഖലയുടെ ഉത്തേജനത്തിന് പ്രഥമ പരിഗണനയാണ് നൽകിയത്. ഇതിന്റെ ഭാഗമായി പദ്ധതി ഉപേക്ഷിക്കുന്നതിന്റെ വക്കിൽ നിൽക്കുകയായിരുന്ന ടോറസ് കമ്പനിയെ ഉൾപ്പെടെ ചുവപ്പ് നാടകളിൽ നിന്നും മോചിപ്പിച്ച് കേരളത്തിൽ ഉറപ്പിച്ചു നിർത്തി. നിസ്സാൻ, എച്ച് ആർ ബ്ലോക്ക്, ടെക് മഹേന്ദ്ര, ടെറാ നെറ്റ്, ഫ്യൂജിറ്റസു, ഹിറ്റാച്ചി, way dot com തുടങ്ങി നിരവധി ബഹുരാഷ്ട്ര കമ്പനികൾ ആണ് തലസ്ഥാനത്തേക്ക് എത്തിയത്. ടെക്നൊസിറ്റിയിൽ പൂർത്തിയാകുന്ന 2 ലക്ഷം ചതുരശ്ര അടി സ്ഥലം മുഴുവനും വിവിധ കമ്പനികൾ ബുക്ക് ചെയ്തു കഴിഞ്ഞു. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ പോലും 20 കമ്പനികളാണ് കേരളത്തിലേക്ക് പുതുതായി എത്തിയത്.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.