ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണ കൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പു റത്തിറക്കി
റിയാദ്: ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പുറത്തിറക്കി. ടൂറിസ്റ്റ് വിസയില്‍ എ ത്തുന്നവര്‍ക്ക് ഒരുകാരണവശാലും ഉംറ ചെയ്യാനോ ഹജ്ജ് ചെയ്യാനോ അനുമതിയുണ്ടാവില്ല.
ടൂറിസ്റ്റ്, സന്ദര്‍ശന വിസയിലെത്തുന്നവര്‍ ശമ്പളമുള്ളതോ അല്ലാത്തതോ ആയി തൊഴിലുകളില്‍ ഏര്‍ പ്പെടരുത്. ഈ നിയമങ്ങളില്‍ മിക്കവയും നേരത്തേ തന്നെ പ്രാബല്യ ത്തിലുള്ളതാണെങ്കിലും ടൂറിസം കമ്പനികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ജാഗ്രതാ നിദേശമാണ് ഇപ്പോഴത്തെ അറിയിപ്പ്.
സിംഗിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് ഒറ്റത്തവണ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സിം ഗിള്‍ എന്‍ട്രി വിസ മൂന്ന് മാസത്തേക്കുള്ളതാണെങ്കിലും രാജ്യംവിട്ട് പോയാല്‍ വീണ്ടും പ്രവേശിക്കുന്നതി ന് പുതിയ വിസ ആവശ്യമാണ്. താമസ കാലയളവ് ഒരു മാസത്തില്‍ കൂടുകയുമരുത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ കാലവധി ഒരു വര്‍ഷമാണെങ്കിലും തുടര്‍ച്ചയായി മൂന്ന് മാസത്തില്‍ കൂടുതല്‍ സൗദിയില്‍ ത ങ്ങാന്‍ പാടില്ല. മൂന്ന് മാസത്തിലൊരിക്കല്‍ സൗദിയില്‍ നിന്നും പുറത്തുപോയി വീണ്ടും വരാവുന്നതാണ്. 300 റിയാലാണ് വിസ ഫീസ്.
ടൂറിസ്റ്റ് വിസയിലുള്ളവര്‍ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും സാംസ്‌കാരിക മര്യാദകളും പാലി ക്കേണ്ടതുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ എല്ലായ്പ്പോഴും കൂടെ കരുതണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.