Home

ടിവി കാണാന്‍ ഇനി ചെലവ് കൂടും; പേ ചാനലുകളുടെ നിരക്ക് 19 രൂപയാക്കി ഉയര്‍ത്തി

ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരി ക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതി യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീസും (എന്‍ സിഎഫ്) ചാനല്‍ നിരക്കും വര്‍ധിക്കും

ന്യൂഡല്‍ഹി : കേബിള്‍ ഡിടിഎച്ച് സര്‍വീസ് നിരക്ക് കൂടാന്‍ സാധ്യതയുള്ളതായി ക്രിസില്‍ (റേറ്റിങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) പുറത്തിറക്കിയ പുതി യ റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീസും (എന്‍സിഎഫ്) ചാനല്‍ നിരക്കും വര്‍ധിക്കും. ഇതോടെ ടെലിവിഷന്‍ ചാനലുകളുടെ മിക്ക വരിക്കാരുടെ യും പ്രതിമാസ ബില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിരക്ക് വര്‍ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട്
കേബിള്‍ ടിവി ഓപറേറ്റര്‍മാരുടെ സംഘടന
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും ചാനലുടമകളുടെ സംഘടനയും തമ്മിലു ള്ള ധാരണപ്രകാരമാണ് നിരക്ക് വര്‍ധന. നവംബറിലാണ് നിരക്ക് 19 രൂപയി ലേയ്ക്ക് ഉയര്‍ത്താന്‍ ട്രായ് അനുമതി നല്‍കിയത്. 130 രൂപക്ക് (നികുതി അടക്കം 153 രൂപ) ലഭിക്കുന്ന സൗജന്യ ചാന ലുകളുടെ എണ്ണം 100ല്‍ നിന്ന് 228 ആക്കി ഉയര്‍ത്തി. നി രക്ക് വര്‍ധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേബിള്‍ ടിവി ഓപറേറ്റര്‍മാരുടെ സംഘടന ട്രായിയെ സമീപിച്ചിട്ടുണ്ട്.

നിലവിലെ നിരക്കിന്റെ അടിസ്ഥാനത്തില്‍, പ്രതിമാസ ടിവി ബില്ലില്‍ 25 ശതമാനം വര്‍ധനവുണ്ടാകും. മി കച്ച 10 ചാനലുകള്‍ തിരഞ്ഞെടുക്കുന്ന കാഴ്ചക്കാര്‍ക്ക് പ്രതിമാസം 230-240 മുതല്‍ 300 വരെ നിരക്ക് വര്‍ധി ക്കും. പേ ചാനലുകളുടെ നിരക്ക് വര്‍ധിപ്പിച്ചതോടെയാണ് ഫെബ്രുവരി ഒന്നു മുതല്‍ ടെലിവിഷന്‍ കാണാ നുള്ള ചെലവ് കൂടുന്നത്. പേ ചാനലുകളുടെ നിരക്ക് 12 രൂപയില്‍ നിന്ന് 19 രൂപയാക്കിയാണ് വര്‍ധിപ്പിക്കു ന്നത്.

ഉപഭോക്താക്കളുടെ ബ്രോഡ്കാസ്റ്റിങ് റവന്യു നിലവിലെ 60-70 രൂപയില്‍ നിന്ന് 40 ശതമാനം വര്‍ധിപ്പിച്ച് മാസം 94 രൂപയാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ ചാനലുകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കുമെന്നും ട്രായ് വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.