Kerala

ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു ; മെയ് 3 വരെ വന്ദേ ഭാരത് ടിക്കറ്റ് കിട്ടാനില്ല

കാസര്‍കോടുനിന്നുള്ള സര്‍വീസ് 26ന് ആരംഭിക്കും. ഞായറാഴ്ച 8 മണിക്ക് ബുക്കിങ് ആരംഭിച്ച ട്രെയിനിന്റെ എക്സിക്യൂട്ടിവ് ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിലെ എക്സിക്യുട്ടീവ് ചെയര്‍കാറില്‍ ഇരു ദിശകളിലേ യ്ക്കും മെയ് 3 വരെ ടിക്കറ്റ് ലഭിക്കാനില്ല. നാളെ പ്രധാനമന്ത്രി ന രേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ് ഇന്നലെ മുതലാണ് ആരംഭിച്ചത്. ആദ്യ ദിനം തന്നെ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആദ്യ ദിവസങ്ങളില്‍ നടത്തുന്ന സര്‍വീസുകളില്‍ ഭൂരിഭാഗം ടിക്കറ്റുകളും ബുക്കിങ്ങായി കഴിഞ്ഞു. വെ റും നൂറില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് ആദ്യ അഞ്ച് ദിവസങ്ങളില്‍ ലഭ്യമായിട്ടുള്ളത്. ഇന്നലെ രാവി ലെ 8 മണി മുതലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. എസി ചെയര്‍കാര്‍ എക്സിക്യുട്ടീവ് ചെയര്‍കാര്‍ വിഭാ ഗങ്ങളിലുള്ള ടിക്കറ്റിന്റെ വില്‍ പ്പ നയാണ് ആരംഭിച്ചത്.

ഏപ്രില്‍ 26ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും 28ന് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോ ടേക്കുമാണ് സാധാരണ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയു ള്ള ചെയര്‍കാര്‍ ടിക്കറ്റുകള്‍ക്ക് 1,590 രൂപയും എക്സിക്യുട്ടീവ് ചെയര്‍കാര്‍ ടിക്കറ്റിന് 2,880 രൂപയുമാണ് നിര ക്ക്. ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബു ക്ക് ചെയ്യാം.

ചൊവ്വാഴ്ച രാവിലെ 10.30നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേ ഷനില്‍ സര്‍വീസിന് പച്ചക്കൊടി വീശുക.അന്ന് കാസര്‍കോട് വരെ പ്രത്യേക സര്‍വീസ് വന്ദേഭാരത് നട ത്തുന്നുണ്ട്. പ്രവേശനമില്ലെങ്കിലും പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സര്‍വീസ്. ഈ സര്‍വീസാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകളി ല്‍ നിര്‍ത്തുക. രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

അതേസമയം ടിക്കറ്റ് വില്‍പ്പനയ്ക്ക് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 25ന് പ്രധാ നമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്ത പുരത്തുനിന്നുള്ള സാധാരണ സര്‍വീസ് ആ രംഭിക്കുന്നത് 28നാണ്. കാസര്‍കോടുനിന്നുള്ള സര്‍വീസ് 26ന് ആരംഭിക്കും. ഞായറാഴ്ച 8 മണിക്ക് ബുക്കി ങ് ആരംഭിച്ച ട്രെയിനിന്റെ എക്സിക്യൂട്ടിവ് ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

11 hours ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.