ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗ മ നം. ലോറിയില്‍ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ.മണികണ്ഠേശ്വരം സ്വദേശി പ്രകാശ് 50, മകന്‍ ശിവദേവ് 12 എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹ ത്യ യെന്ന് പ്രാഥമിക നിഗമനം. ലോറിയില്‍ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ. മണികണ്ഠേശ്വരം സ്വദേശി പ്രകാശ് 50, മകന്‍ ശിവദേവ് 12 എന്നിവ രാണ് മരിച്ചത്. പ്രകാശിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യകുറിപ്പ് കിട്ടിയതായി ആറ്റിങ്ങള്‍ പൊ ലീസ് അറിയിച്ചു. കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുക യായിരുന്നുവെന്ന് ലോറി ഡ്രൈവറും മൊഴി നല്‍കി.
രാത്രി പതിനൊന്ന് മണിയോടെ ആറ്റിങ്ങലിനടുത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. കൊ ല്ലത്തു നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയി ലേയ്ക്ക് ആള്‍ട്ടോ കാറാണ് ഇ ടിച്ച് കയറിയത്. ഉടന്‍ തന്നെ പൊലീസും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി പ്രകാശിനെയും മകനെയും ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടി രുന്നു. ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി ഇതില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ഇതേത്തു ടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രകാശന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. ഭാര്യയുടെ സു ഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ പങ്കുവയ്ക്കുക യും, ഇവരാണ് മരണത്തിന് ഉ ത്തരവാദികള്‍ എന്ന പോസ്റ്റും പ്രകാശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആത്മഹത്യയില്‍ ആറ്റിങ്ങള്‍ പൊലീസ് കേസെടുത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.