കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാ ന സര്‍ക്കാര്‍. ഞായറാഴ്ചകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെ ടുത്തും. 23,30 തിയതികളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പി ണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാ നിച്ചു
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാ ന സര്‍ക്കാര്‍. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് രോഗവ്യാപനം നിയ ന്ത്രണ വിധേയമാക്കാനാണ് അവലോകന യോഗത്തിലെ തീരുമാനം. അതേസമയം സമ്പൂര്‍ണ ലോക്ഡൗ ണ്‍ ഏര്‍പ്പെടുത്തേണ്ടെന്നും യോഗം തീരുമാനിച്ചു.
വരുന്ന രണ്ട് ഞായറാഴ്ചകളിലും നിയന്ത്രണങ്ങള്‍ ശക്തമാക്കാനും അവലോകന യോഗം തീരുമാനിച്ചു. ഇ തേ തുടര്‍ന്ന് 23 നും 30നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ ദിവസ ങ്ങ ളില്‍ അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. കടക ളും മാളുകളും അടയ്ക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. എന്നാല്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടു ത്ത ണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 20 ആയി കുറച്ചു. നിലവിലെ കോ വിഡ് സാഹചര്യത്തില്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാന ത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പ് ജില്ലാ ദുര ന്തനിവാരണ അതോറിറ്റികള്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും നല്‍കണം. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുര ന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ച ക ളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.
എ കാറ്റഗറി: സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വി വാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം.
ബി കാറ്റഗറി: സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതുപരിപാടികള്‍ അനു വദിക്കി ല്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാന ന്തര ചടങ്ങുകള്‍ ക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.
സി കാറ്റഗറി: സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതുപരിപാടിക ള്‍ അനു വദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പര മാവധി 20 പേര്‍ മാത്രം. സിനിമ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
ബിരുദ -ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെ യുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാന ത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുക യാണെങ്കില്‍ ഇത് ബാധകമല്ല.
ഒന്ന് മുതല്‍ 9 വരെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍
വെള്ളിയാഴ്ച മുതല്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആകും. 10 മുത ല്‍ 12 വരെ ക്ലാസുകള്‍ ഓഫ് ലൈന്‍ ആയി തുടരും. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങ ളില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കും. വി ദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും അവലോകന യോഗം നിര്‍ദ്ദേശിച്ചു.
സ്‌പെഷല്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ മാത്രം അടക്കും. കോ വിഡാനാനന്തര രോഗികളുടെ കാര്യത്തില്‍ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേ റ്റില്‍ കോവിഡ് വാര്‍റും പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അധ്യാപ കര്‍ സ്‌കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയനവര്‍ഷത്തിന്റെ അവസാനഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്. ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാവുന്ന താണ്. മരുന്നുകള്‍ക്കും ടെസ്റ്റിങ് കിറ്റുകള്‍ക്കും ദൗര്‍ലഭ്യം ഉണ്ടാവരുത്. ക്ലസ്റ്ററുകള്‍ രൂപപ്പെ ടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെ നിയോഗിക്കാം.
കോവിഡ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചവരെ നിയമിക്കും
നേരത്തെ കോവിഡ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാന്‍ മു ഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നു ണ്ടെന്ന് ഉറപ്പാക്കണം.108 ആംബുലന്‍സുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം. പ്രാ ഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏഴു ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീ വ് അനുവദിക്കേണ്ടതില്ല എന്നും യോഗം തീരുമാനിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.