Home

‘ഞങ്ങള്‍ സിപിഎമ്മുകാര്‍, കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം’ ; ഷാജഹാന്‍ വധക്കേസ് പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ താനുള്‍പ്പെ ടെയുള്ള പ്രതികള്‍ സിപിഎമ്മുകാരാണെന്ന് രണ്ടാം പ്രതി അനീഷിന്റെ വെളിപ്പെടുത്ത ല്‍. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും അനീഷ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

അനീഷ്

പാലക്കാട് : സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേ സില്‍ താനുള്‍പ്പെടെയുള്ള പ്രതികള്‍ സിപിഎമ്മുകാരാണെന്ന് രണ്ടാം പ്രതി അനീഷിന്റെ വെളിപ്പെടുത്തല്‍. വ്യക്തി വൈരാഗ്യ മാണ് കൊലയ്ക്ക് കാരണമെ ന്നും അനീഷ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാലക്കാട് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് പ്രതികളെ എത്തിച്ചപ്പോഴായിരുന്നു  അനീഷിന്റെ പ്രതികരണം.

പ്രതിയുടേത് ദൈര്‍ഘ്യമേറിയ പ്രതികരണമായിരുന്നില്ലെങ്കിലും വളരെ വ്യ ക്തതയോടെയാണ് അനീഷ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഞങ്ങള്‍ സിപിഎമ്മുകാര്‍ തന്നെയാണ് എന്നായിരു ന്നു അനീഷിന്റെ പ്രതികരണം. ഞങ്ങളിപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നവരാണെന്നും കമ്യൂ ണിസ്റ്റുകാരാണെ ന്നും അനീഷ് വീണ്ടും വ്യക്തമാക്കുകയും ചെയ്തു.

ഷാജഹാന്‍ വധക്കേസില്‍ പ്രതികളുടെ സംഘടനാപശ്ചാത്തലം ഏറെ വിവാ ദമായിരുന്നു. പ്രതികള്‍ സിപിഎമ്മുകാര്‍ ആണെന്ന് ആദ്യമേ വ്യക്തമായിരു ന്നുവെങ്കിലും പിന്നീട് പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് വരുത്തി തീര്‍ക്കാനാണ് പാര്‍ട്ടിയും പോ  ലീസും ഉള്‍പ്പെടെ ശ്രമിച്ചത്. ഇതിന് ശേഷം പ്രതി കളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചര്‍ച്ചയാ യപ്പോള്‍ പ്രതികള്‍ പഴയ സിപിഎമ്മുകാരാണെ ന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോ യവരാണെന്നുമുള്ള സിപിഎമ്മിന്റെ വാദം പൊലീസും ഏറ്റെടുത്തു. ഇതിനിടെയാണ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ പ്രധാന പ്രതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

19 hours ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 week ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.