Home

‘ഞങ്ങള്‍ മാത്രമല്ല, പാര്‍ട്ടിക്കാരും ഇതിലുണ്ട്, എല്ലാവരും കൂടി പണി തരും’ ; ക്വട്ടേഷന്‍ സംഘാംഗത്തിന് അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കവര്‍ച്ച കേസില്‍ പങ്കുണ്ടെന്ന് സം ശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്‍ണം തിരിച്ചു തന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി

കണ്ണൂര്‍: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കവര്‍ച്ച കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയുടേതെന്ന് കരുതുന്ന ഭീഷണി ശബ്ദ സന്ദേശം പുറത്ത്. സ്വര്‍ ണം തിരിച്ചു തന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ഒറ്റയ്ക്ക് കൈക്കലാക്കിയാല്‍ നാട്ടി ലിറങ്ങാന്‍ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാര്‍ട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷി ക്കാന്‍ ആരുമുണ്ടാകില്ലെന്നും അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറയുന്നു.

‘നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് എനിക്ക് അറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല, പാനൂരും മാഹിയിലുമുള്ള പാര്‍ട്ടിക്കാരും ഇതി ലുണ്ട്. എല്ലാവരും കൂടി പണി തരും. സംരക്ഷിക്കാന്‍ ആരുമുണ്ടാവില്ല,’ വാട്സാപ്പിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.

അര്‍ജുന്‍ ആയങ്കി കരിപ്പൂരേക്ക് പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്താന്‍ ഇതുവരെ പൊ ലീസിന് സാധിച്ചിട്ടില്ല. കരിപ്പൂരില്‍ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിര്‍മ്മാണ ശാലയ്ക്കടുത്ത് ഒളിപ്പി ച്ച കാര്‍, പൊലീസ് എത്തും മുമ്പേ അര്‍ജുന്റെ കൂട്ടാളികള്‍ മാറ്റിയിരുന്നു. പ്രദേ ശത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല.

അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴു തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാദ്ധ്യത പാര്‍ട്ടിക്കില്ലെന്നും അര്‍ജുന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം വ്യക്തമായ സാഹചര്യത്തില്‍ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ല ങ്കേരി എന്നിവരെ തള്ളാന്‍ സിപിഎം തീരുമാ നിച്ചു. പാര്‍ട്ടിയെ മറയാക്കി അര്‍ജുന്‍ ക്വട്ടേഷന്‍ നട ത്തുന്നുവെന്നാണ് ആക്ഷേപം. ഇവര്‍ക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.