ടി 20 ലോകകപ്പ് ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപിക അറ സ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരി യാണ് അറസ്റ്റിലായത്
ജയ്പൂര്‍ : ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ നേടിയ വിജയം ആഘോഷിച്ച അധ്യാപിക അറ സ്റ്റില്‍.രാജസ്ഥാനിലെ നീരജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരിയെയാണ് ഉദയ്പുരിലെ അമ്പ മാത പൊലീസ് അറസ്റ്റ് ചെയ്തത്.പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തതിനെതി രെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി മുമ്പാ കെ ഹാജരാക്കിയ നഫീസയെ 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തി ല്‍ വിട്ടതായി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നാരായണ്‍ സിങ് പറഞ്ഞു.
അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ നേരത്തെ പുറത്താക്കിയിരുന്നു. ‘ഞങ്ങള്‍ ജയിച്ചു’ എന്ന അടിക്കുറി പ്പോടെയാണ് അവര്‍ ഫോട്ടോ പങ്കുവച്ചത്.സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് നിങ്ങള്‍ പാകി സ്താനെയാണോ പിന്തുണയ്ക്കുന്നത് എന്നു ചോദിച്ചു.’അതേ’എന്നായിരുന്നു അധ്യാപികയുടെ മറുപടി.
നഫീസയുടെ പോസ്റ്റിന്റെ സ്‌ക്രീ ന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പോസ്റ്റില്‍, ”ജീത് ഗ യേ, ഞങ്ങള്‍ വിജയിച്ചു” എന്ന വാചകത്തോടുകൂടിയ പാകിസ്താന്‍ കളിക്കാരുടെ ചിത്രവും നഫീസ അതാ രി പങ്കുവെച്ചിരുന്നു.ഈ പോസ്റ്റിന്റെ പേരില്‍ നഫീസയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.സംഭവം വിവാദമായതിനു പിന്നാലെ നഫീസ പോസ്റ്റ് ഡിലീറ്റ് ചെയ്തു.എന്നാല്‍നഫീസയെ സ്‌കൂള്‍ അധികൃതര്‍ പി രിച്ചു വിട്ടു.
ഞായറാഴ്ച ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തി യത്.ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേ ഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താന്‍ അടിച്ചെടുത്തു.ലോകകപ്പില്‍ ആദ്യമായിട്ടാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.