ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,ഏതറ്റംവരെയും പൊരുതുമെന്ന് ദേശീയദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു
തായ്പേയ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,ഏതറ്റംവരെയും പൊരുതുമെന്നും ദേശീയദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ അവര്‍ പറഞ്ഞു.തിടുക്കപ്പെട്ട് ഒരു നടപടികള്‍ക്കു മില്ല. രാജ്യാന്തര സമൂഹം ചൈ നയുടെ അക്രമങ്ങളും അധിനിവേശ മോഹങ്ങളും കാണണം.തായ്വാന്‍ വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചതിനു മറുപടി യായാണ് സായ് ഇങ് ഇക്കാര്യം പറഞ്ഞത്.
എന്തുവിലകൊടുത്തും സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും സ്വന്തം രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നാണ് തായ്വാന്റെ നിലപാട്.തായ്വാന്‍ ഏകീ കരണം സാക്ഷാത്കരിക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.തായ്വാന്റെ സ്വയംഭരണം രാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിന് വെല്ലുവിളിയാണെന്നും ചൈനയില്‍ സിന്‍ഹായ് രാജവംശത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന്റെ 110ാം വാര്‍ഷികത്തോടനുബന്ധിച്ച് ഷി ഗ്രേറ്റ്ഹാളില്‍ നടന്ന പ്രസംഗത്തിനിടെ അദേഹം പറഞ്ഞിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.