എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രീ റെക്കോര്‍ഡ് ചെയ്ത കോളുകളാണ് ആംആദ്മിയുടെ പേരില്‍ വരുന്നത്
കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വോട്ടഭ്യര്‍ത്ഥിച്ച് എഎപിയു ടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രീ റെക്കോര്‍ഡ് ചെയ്ത കോളുകളാണ് ആംആദ്മിയുടെ പേരില്‍ വരുന്നത്. ഇതിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാ ണെന്നും ആംആദ്മി ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും എഎപി പരാതി നല്‍കി. ആംആദ്മി പാര്‍ട്ടിയുടെ 28,000 വോട്ടുകള്‍ കൈക്കലാക്കാനുള്ള നീക്കമാണ് എല്‍ഡിഎഫ് നടത്തു ന്നതെന്ന് എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക് ആരോപിച്ചു. തൃക്കാക്കര ഉപതിരഞ്ഞെ ടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നാണ് എഎപിയും ട്വന്റി ട്വന്റിയും ഉള്‍പ്പെട്ട ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജനക്ഷേമ സഖ്യത്തോട് ആഭിമുഖ്യമുള്ള വോട്ടുകള്‍ പെട്ടിയിലാ ക്കാനുള്ള നീക്കമാണ് എല്‍ഡിഎഫിന്റേതെന്നും ഇത് രാഷ്ട്രീയ ധാര്‍മികതയില്ലാത്ത നീ ക്കമാണെന്നും പി സി സിറിയക് പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടിയോടും ട്വന്റി ട്വന്റിയോടും ആഭിമുഖ്യമുള്ള 25,000 വോ ട്ടുകളിലാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റഎയും കണ്ണ്. രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ച് തിര ഞ്ഞെടുപ്പ് രംഗത്തില്ലാത്ത പാര്‍ട്ടികളുടെ വോട്ടുകള്‍ കൈക്കലാക്കാനുള്ള ഇടതു-വലതു മുന്നണിക ളുടെ ശ്രമമാണ് ഇതോടെ പുറത്തു വരുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.