അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളുടെയും ശക്തമായ സാഹോദര്യ ബന്ധങ്ങളെയും സഹകരണത്തെയും കുറിച്ചും പരസ്പര പ്രയോജനത്തിനായി എല്ലാ തലങ്ങളിലുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അബുദാബിയിലെ ഖസർ അൽ ബത്തീനിൽ നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
അബ്ദുല്ല രാജാവ് യുഎഇയിലേക്ക് നടത്തിയ സൗഹൃദ സന്ദർശന വേളയിലായിരുന്നു കൂടിക്കാഴ്ച. യുഎഇയും ജോർദാനും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന രീതിയിൽ സഹകരണം വികസിപ്പിക്കാനുള്ള സംയുക്ത ലക്ഷ്യത്തെയും പ്രകീർത്തിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇഫ്താറും ഉണ്ടായിരുന്നു.
വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രിസഡൻഷ്യൽ കോർട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഭരണാധികാരിയുടെ അൽഐൻ പ്രവിശ്യയിലെ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും ജോർദാൻ രാവാവിനെ അനുഗമിച്ച പ്രധാനമന്ത്രി ഡോ.ജാഫർ ഹസ്സൻ, ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ, പ്രവാസി മന്ത്രിയുമായ അയ് മൻ അൽ സഫാദി, മറ്റു ഉന്നതോദ്യഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് ജോർദാനിലേയ്ക്ക് മടങ്ങിയ അബ്ദുല്ല രാജാവിനെ അൽ ബതീൻ വിമാനത്താവളത്തിൽ ഷെയ്ഖ് മുഹമ്മദും മറ്റു ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് യാത്രയയച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.