സേവ് സിപിഎം ഫോറം പേരില്‍ പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ വ്യാപകം
കോട്ടയം : സേവ് സിപിഎം ഫോറം പേരില്‍ പാലായില്‍ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ വ്യാപകം. ജോസ് കെ മാണി എന്ന കുലം കുത്തിയെ തിരിച്ചറിയുക, പോളിങ് ബൂത്തില്‍ തിരിച്ചടി നല്‍കുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. പാലാ നഗരത്തിലും പള്ളികളുടെ അടക്കം മുന്നിലാണു പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
സ്റ്റാന്റിങ് കമ്മിറ്റി കൂടുന്നതിനിടെ പാലാ നഗരസഭയില്‍ ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി നടന്നതിന് പിന്നാലെയാണ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍ വ്യാപകമായിരിക്കുന്നത്. ഇന്നലെയാണ് നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എം,സിപിഎം പ്രതിനിധികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു പാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യം ആശങ്കയോടെയാണ് നേതാക്കള്‍ നോക്കി കാണുന്നത്. ഇതിനിട യിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.