ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ആഡംബര കാറുകളും ഫ്ളാറ്റുകളും ഇയാള്‍ക്കുണ്ട്
കൊച്ചി : ഫ്‌ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ആഡംബര കാറുകളും ഫ്ളാറ്റുകളും ഇയാള്‍ക്കുണ്ട്. ഇയാളുടെ വരുമാന മാര്‍ഗം പ്രത്യേകം പരിശോധി ക്കും. ഇയാളുടെ കൂട്ടാളികളെ സംബന്ധിച്ചും അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
വീടുകളിലെ കുറ്റകൃത്യം തടയാന്‍ പൊലീസ് ഇടപടെല്‍ നടത്തും. മാസം പത്ത് ഗാര്‍ഹിക പീഡന കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നു ണ്ട്. ഈ സാഹചര്യത്തില്‍ വീടുകളിലെ കുറ്റകൃത്യം തടയല്‍ ദൗത്യമായി പോലീസ് ഏറ്റെടുക്കുകയാണ്. ഇതിനായി റസിഡന്റ് അസോസിയേഷനുകളു ടേയും നാട്ടുകാരുടേയും സഹായം തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തി ല്‍ ചെറിയ വീഴ്ചകള്‍ സംഭവിച്ചതായും അദ്ദേഹം സമ്മതി ച്ചു. ഇക്കാര്യവും പരിശോധിക്കുെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ട്ടിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. യുവതിയെ മാര്‍ട്ടിന്‍ പീഡിപ്പിച്ച മറൈന്‍ ഡ്രൈ വിലെ ഫ്‌ലാറ്റിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.
തൃശൂര്‍ കിരാലൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇന്നലെ രാത്രി എട്ടരയോടെ മാര്‍ട്ടിന്‍ ജോസഫി നെ പൊലീസ് പിടികൂടിയത്.പെട്ടെന്ന് എത്തി പ്പെടാന്‍ കഴിയാത്ത ചതുപ്പു പ്രദേശത്തെ രഹസ്യ കേ ന്ദ്രത്തില്‍ ഇയാള്‍ കഴിയുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നാട്ടുകാരുടെ സഹായ ത്തോടെ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലായിരുന്നു മുണ്ടൂര്‍ കിരാലൂരി ലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്തെ കെട്ടിടത്തില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വെച്ച് കണ്ണൂര്‍ സ്വദേശിയായ യുവതിയെ ക്രൂരമായി പീഡിപ്പി ച്ചത്. യുവതിയെ ലൈംഗികമായി ആക്രമിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെ ല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ കൃത്യങ്ങളും മാര്‍ട്ടിന്‍ ചെയ്തി രുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.