കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധുവാണ് മരിച്ചത്. കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ 10 വര്‍ഷമായി താത്കാലിക ജീവനക്കാരനായിരുന്നു ഇവരുടെ ഭര്‍ത്താവ് സുരേന്ദ്രന്‍.
കൊച്ചി: ദിവസ വേതനക്കാരനായ ഭര്‍ത്താവിനെ ജോലിയില്‍ നിന്നു നീക്കം ചെയ്ത മനോവിഷമ ത്തി ല്‍ ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45) വാണ് മരിച്ചത്. കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ 10 വര്‍ഷമായി താത്കാലിക ജീവനക്കാരനായിരുന്നു ഇവരുടെ ഭര്‍ ത്താവ് സുരേന്ദ്രന്‍.വാട്ടര്‍ അതോറിറ്റിയില്‍ മന്ത്രി തല മാറ്റമുണ്ടായതോടെ പ്രാദേശിക രാഷ്ട്രീയ നേ തൃത്വം ഇടപെട്ടു സുരേന്ദ്രനെ ജോലിയില്‍ നിന്നു മാറ്റിയിരുന്നു. ആഴ്ചയില്‍ 3 ദിവസം 450 രൂപ ദിവ സ വേതനം ലഭിക്കുന്ന ജോലിക്കായി സുരേന്ദ്രന്‍ പലരെയും കണ്ടെങ്കിലും എല്ലാവരും കൈ മലര്‍ത്തി.
ഭര്‍ത്താവിന് ജോലി പോയതില്‍ കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്നു സമീപവാസികള്‍ പറഞ്ഞു. കോവിഡ് കാലമായതിനാല്‍ സുരേന്ദ്രനു മറ്റൊരു ജോലി കണ്ടെത്താനായില്ല.
കഴിഞ്ഞ 18നു പുലര്‍ച്ചെയാണു സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു. സംസ്‌കാ രം നടത്തി. കറുകപ്പള്ളി ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരായണന്‍, യുകെ ജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.