Kerala

ജോക്കറായി പകർന്നാടിയ ലെഡ്ജർ

ക്രിസ്റ്റഫർ നോളന്റെ ‘ദി ഡാർക്ക് നൈറ്റ് (The Dark Knight) എന്ന സിനിമയിൽ ജോക്കർ എന്ന കഥാപാത്രമായി അഭിനയിച്ച ഹീത് ആൻഡ്രു ലെഡ്ജർ എന്ന നടൻ പിന്നീട് ആത്മഹ്യത്യ ചെയ്തു . ഓവർഡോസിൽ മരുന്ന് കഴിച്ചിരുന്ന അദ്ദേഹത്തെ ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റിൽ 2008 ജനുവരി 22 ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . 28 വയസ് മാത്രമായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം .

ഹീത് അൻട്രു ലെഡ്ജർ.

സിനിമയിൽ അദ്ദേഹം ജോക്കർ എന്ന കഥാപാത്രമായി തകർത്താടുകയായിരുന്നു . എന്നാൽ ജോക്കർ ആയി പരകായപ്രവേശം നടത്തിയ അദ്ദേഹത്തിന് കഥാപാത്രത്തിൽ നിന്നും പൂർണ്ണമായി മോചനം നേടാൻ കഴിഞ്ഞില്ല . പതുക്കെ കഥാപാത്രത്തിന്റെ സ്വത്വത്തിലേക്ക് ലെഡ്ജർ പൂർണമായും പരിവർത്തിതമാവുകയായിരുന്നു . അതോടെ അദ്ദേഹത്തിന്റെ മാനസികനില തകർന്നു . കടുത്ത ഡിപ്രഷനിലേക്ക് അദ്ദേഹം വീണു. ഒടുവിൽ മരണം വരിച്ചു . മികച്ച സഹനടനുള്ള ഓസ്കാർ അവാർഡ് , ഗോൾഡൻ ഗ്ലോബ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മരണാന്തരം അദ്ദേഹത്തെ തേടിയെത്തി . ചരിത്രത്തിൽ വളരെ ചുരുക്കമാണെങ്കിലും അഭിനയത്തിന് ഇങ്ങനെയും ചില തലങ്ങൾ ഉണ്ടാകാം. എന്താണ് ഇപ്പോൾ ഇതിന്റെ പ്രസക്തിയെന്നല്ലേ . കഴിഞ്ഞ ദിവസം രാമനിലയത്തിൽ ഭരത്ചന്ദ്രൻ ഐ പി എസിന്റെ പ്രകടനം കണ്ടപ്പോൾ ഇക്കാര്യം ഓർത്തു പോയെന്ന് മാത്രം .

എന്തായാലും തൃശൂർക്കാര് ഗഡികളെ വീണ്ടും വീണ്ടും അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലാട്ടോ ……..

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.