മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കു നല്‍കിയ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന ഗുരുതര ആരോപണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ആര്‍വൈഎഫ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്‍ശം
തിരുവനന്തപുരം: മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കു നല്‍കിയ രാജ്യസഭാ സീ റ്റ് പേയ്‌മെന്റ് സീറ്റെന്ന ഗുരുതര ആരോപണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ആര്‍വൈഎഫ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്‍ശം. ജെബി മേത്തറി ന് സീറ്റ് നല്‍കിയതിലൂടെ പെണ്ണിനും ന്യൂനപക്ഷ സമുദായത്തിനും സീറ്റ് നല്‍കാനായെന്നും അസീസ് പറഞ്ഞു.
ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്തിയും അഭിപ്രായവ്യത്യാസ ങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് ഘടകകക്ഷിയുടെ ആരോപണം. ആര്‍എസ്പിയുടെ ആരോപണം യുഡിഎഫില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുവാങ്ങാനെന്ന പേരില്‍ സിപിഎം റഹിമിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥി യായി തീരുമാനിച്ചു. അപ്പോള്‍ ഇപ്പുറത്ത് കോണ്‍ഗ്രസിന്റെ ഒരുപി ടി ആളുകള്‍ സീറ്റിനായി നെട്ടോട്ടമാ യിരുന്നു. അവസാനം ആര്‍ക്കാ കിട്ടിയത്. ജെബി മേത്തര്‍ക്ക്. കാശുകൊടുത്ത് അതങ്ങു വാങ്ങിച്ചു. അ സീസ് പറഞ്ഞു.അതുകൊണ്ട് രണ്ടുകാര്യമാണ് നടന്നത്. ഒന്ന് ചെറുപ്പക്കാരിയായ പെണ്ണ്. രണ്ട് ന്യൂനപക്ഷ ത്തിലെ, മുസ്ലിം സമുദായത്തിലെ ഒരു പെണ്ണ്. സിപിഎം റഹിമിന് കൊടുത്തപ്പോള്‍ കോണ്‍ഗ്രസ് ഒരു മു സ്ലിം വനിതയ്ക്കാണ് സീറ്റ് കൊടുത്തതെന്നും അസീസ് പറഞ്ഞു.
എന്നാല്‍ പരാമര്‍ശം വാര്‍ത്തയായതോടെ അദ്ദേഹം നിഷേധിച്ചു. ജെബി മേത്തറുടേത് പെയ്‌മെന്റ് സീറ്റ് ആണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും അതേസമയം, യൂത്ത് കോണ്‍ഗ്രസില്‍ ചിലര്‍ ഇങ്ങനെ ആരോപ ണം ഉന്നയിക്കുന്നുണ്ടെന്നും അസീസ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.