സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ ത്ഥി. ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകരം നല്‍കി. ആലുവ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയാണ് ജെബി മേത്തര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇവരു ടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാ ന്‍ ഡ് അംഗീകരം നല്‍കി. ആലുവ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയാണ് ജെബി മേത്തര്‍. സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. ഇതോടെ കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീ റ്റില്‍ ജെബി മേത്തറാകും മത്സരിക്കുക.
സംസ്ഥാനത്തെ ചര്‍ച്ചകള്‍ക്ക് ശേഷം എം ലിജു, ജെബി മേത്തര്‍, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേ ര് ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. ഇതില്‍ നിന്നാണ് ജെബി മേത്തറെ ഹൈക്കമാന്‍ഡ് തിരഞ്ഞെ ടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് മുസ്ലിം സമുദായത്തിലെ എംപിമാരില്ലാത്തതും വനിതാ പ്രാതി നിധ്യം, യുവസ്ഥാനാര്‍ത്ഥി തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി.
എം.ലിജു, സതീശന്‍ പാച്ചേനി തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ഉയര്‍ന്നതോടെ യാണ് അവരെ ഒഴിവാക്കിയതെന്നാ ണ് വിവരം. സിപിഎമ്മും സിപിഐയും യുവസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ യുഡിഎഫും യുവ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണം എന്ന ആവശ്യമുയര്‍ന്നിരുന്നു. കെ.വി തോമസ്, കെ.സി ജോസഫ്, എം എം ഹസന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം ഒഴിവാക്കി യാണ് ജെബി മേത്തറിലേക്ക് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാ ജ്യസഭ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു. ബിപുന്‍ ബോറയാണ് മത്സരക്കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.