കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്
അബൂദബി: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യു എഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ജൂലൈ 31വരെ നീട്ടി. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്. അത് പത്തു ദിവസം നീട്ടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയി ച്ചു.
മുംബൈ, കറാച്ചി, ധക്ക എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള ഫ്ളൈറ്റുകള്‍ക്കായുള്ള വെ ബ്സൈറ്റിലാണ് 2021 ജൂലൈ 31 വരെ യാത്രാവിലക്ക് നീട്ടിയതായി അറിയിച്ചിരിക്കുന്നത്. സര്‍വീസു കള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി ന ല്‍കിയ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്താനില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്ര ജൂലൈ 31 വരെ റദ്ദാക്കിയിരിക്കുകയാണെന്ന് യു എഇ അധികൃതരെ ഉദ്ധരിച്ച് വെബ്സൈറ്റില്‍ വിശദീകരിക്കുന്നു. ഇത് ഇനിയും നീട്ടാം. നിങ്ങളുടെ റിസര്‍വേഷനില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കും. നിങ്ങളുടെ ബുക്കി ങ്ങി നുള്ള സഹായത്തിനായി ലിങ്കില്‍ നല്‍കിയിരിക്കുന്ന നമ്പറുകള്‍വഴി നിങ്ങള്‍ക്ക് ഞങ്ങളുടെ കോ ണ്‍ടാക്ട് സെന്ററിലേക്ക് വിളിക്കാം. ഞങ്ങളുടെ കോണ്‍ടാക്സ് സെന്ററും സോഷ്യല്‍ മീഡിയാ ടീമും വി വരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്ര ക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.