Breaking News

ജുബൈൽ ഇന്ത്യൻ സ്‌കൂളിന് പുതിയ നേതൃത്വം: ഡോ. നിഷ മധു പ്രിൻസിപ്പലായി നിയമിതയായി

ജുബൈൽ: മലയാളിയായ ഡോ. നിഷ മധു ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. വിദ്യാഭ്യാസ മേഖലയിലെ സമൃദ്ധമായ പരിചയസമ്പത്തും വൈദഗ്ധ്യവും ഉള്ള ഡോ. നിഷ, മുമ്പ് ഇറാം അക്കാദമി ഓഫ് സ്‌പോർട്‌സ് ആൻഡ് എക്‌സലൻസിന്റെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്. പാലക്കാട് സ്വദേശിനിയായ ഡോ. നിഷ, പശ്ചിമബംഗാളിൽ നിന്നുള്ള വിരമിച്ച ആർ.കെ. ആലംഗീർ ഇസ്ലാമിന്റെ സ്ഥാനത്താണ് ചുമതലയേറ്റത്.

ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും, വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും, എം.എഡ്, എം.ബി.എ (ഹ്യൂമൺ റിസോഴ്സ് മാനേജ്‌മെന്റ്), സൈക്കോളജി ആൻഡ് കൗൺസിലിംഗിൽ ഡിപ്ലോമ എന്നിവയുൾപ്പെടെ വിവിധ യോഗ്യതകളാണ് ഡോ. നിഷയ്ക്ക്. മിഡിൽ ഈസ്റ്റിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യയിലെ സ്‌കൂളുകളിലും ആകെ 15 വർഷത്തോളം വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനാനുഭവം ഇവർക്ക് ഉണ്ട്.

2023-ൽ തമിഴ്‌നാട് സർക്കാർ നൽകി അകാദമിക് എക്‌സലൻസ് അവാർഡും, 2025-ലെ ഗ്ലോബൽ ഫൗണ്ടേഷൻ നൽകുന്ന ‘ടോപ് 50 വിമൻ ഐക്കൺ – ബെസ്റ്റ് പ്രിൻസിപ്പൽ’ അവാർഡും ഡോ. നിഷക്ക് ലഭിച്ചിട്ടുണ്ട്. കലാരംഗത്തും ഡോ. നിഷയ്ക്ക് തന്റേതായ കഴിവുകളുണ്ട് –DIST കലോത്സവത്തിൽ കലാതിലകയായതും, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചതുമാണ് അതിന്റെ തെളിവ്.

ജുബൈലിലെ ഇന്ത്യൻ സ്‌കൂൾ രംഗത്ത് ഡോ. നിഷയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ നിലവാരവും പ്രവർത്തനക്ഷമതയും ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.