തന്റെ ജീവിതത്തിലുണ്ടായ പ്രാപ്തിക്കും നേട്ടങ്ങള്‍ക്കും സ്‌കൂള്‍ കോളജ് സമയത്ത് പരിശീലിപ്പിച്ച അദ്ധ്യാപകരോടും മാര്‍ഗ്ഗദര്‍ശികളോടും കടപ്പെട്ടിരിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു ഇന്ന് പറഞ്ഞു.
നെല്ലൂരിലെ സ്വര്‍ണ്ണഭാരത് ട്രസ്റ്റ് നടത്തുന്ന അക്ഷര വിദ്യാലയത്തിലേയും നെല്ലൂവിലെ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന നൈപുണ്യകോഴ്‌സുകളിലേയും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായും വിജയവാഡയില്‍ വച്ച് ആശയവിനിയമം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായിരുന്ന ശ്രീ സര്‍വേപള്ളി രാധാകൃഷ്ണന് അദ്ദേഹം ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. ശ്രീ സര്‍വേപള്ളി രാധാകൃഷ്ണൻ മഹാനായ അദ്ധ്യാപകനും തത്വശാസ്ത്രജ്ഞനും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ശ്രീ നായിഡു അദ്ദേഹത്തിന്റെ അദ്ധ്യാപകര്‍ക്കും മാര്‍ഗ്ഗദര്‍ശികള്‍ക്കും തദവസരത്തില്‍ ശ്രദ്ധാജ്ഞലികള്‍ അര്‍പ്പിച്ചു. ഗുരുപൂര്‍ണ്ണിമ സമയത്ത് തൻ്റെ ജീവിതഗതിയും ജീവിതവും കരുപ്പിടിപ്പിക്കുന്നതിന് സുപ്രധാന പങ്കുവഹിച്ച 51ലധികം അദ്ധ്യാപകര്‍ക്കും മാര്‍ഗ്ഗദര്‍ശികള്‍ക്കും തന്റെ ആദരം അര്‍പ്പിച്ചത് അദ്ദേഹം സ്മരിച്ചു.
പഠനം എന്നത് ഒരു തുടര്‍ പ്രക്രിയയാണെന്ന് സ്മരിച്ചുകൊണ്ട്, വിദ്യാര്‍ത്ഥികളോട് ജീവിതത്തില്‍ വലിയ പ്രായോഗിക പരിചയമുള്ള അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, മുത്തച്ഛന്മാര്‍, മുത്തശ്ശിമാര്‍ എന്നിവരില്‍ നിന്നും അറിവുനേടുന്നതിന് ഉപരാഷ്ട്രപതി നിര്‍ദ്ദേശിച്ചു. പുസ്തകങ്ങള്‍ വായിക്കുന്നതിനും അദ്ദേഹം അവരെ ഉപദേശിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകളും പരിശീലന കോഴ്‌സുകളും സംഘടിപ്പിക്കുന്നതിന് അക്ഷരവിദ്യാലയ, എസ്.ബി.ടി, മുപ്പവരപ്പഫൗണ്ടേഷന്‍ മറ്റ് സംഘടനകള്‍ എന്നിവരെ പ്രശംസിച്ച ശ്രീ നായിഡു രാജ്യത്തെ ജനങ്ങള്‍ ഈ മഹാമാരിയെ അതിജീവിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തൊഴിലുകള്‍ കണ്ടെത്തുന്നതിനും സ്വയം തൊഴില്‍നേടുന്നതിനുമായി രാജ്യത്തെ യുവജനങ്ങളില്‍ വൈദഗ്ധ്യം ഉണ്ടാക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ മര്‍മ്മം ‘പങ്കാളിത്തവും പരിരക്ഷയും’ ആണ് എന്ന് നീരീക്ഷിച്ചുകൊണ്ട്, നെല്ലൂര്‍ എസ്.ബി.ടിയെ കുടിയേറ്റക്കാര്‍ക്കും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ മറ്റ് ആവശ്യക്കാരായ ജനങ്ങള്‍ക്കും അടച്ചിടല്‍ കാലത്ത് ഭക്ഷണവും മെഡിക്കല്‍ സഹായമുള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും ലഭ്യമാക്കിയതിന് ശ്രീ നായിഡു അഭിനന്ദിച്ചു.