ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കിയതോടെ ഒരു മണിക്കൂര്‍ നേരം നീണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമമായി. ജിദ്ദയില്‍ നിന്നും കോഴി ക്കോട്ടേക്ക് തിരിച്ച സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കിയത്
കൊച്ചി : ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കിയതോടെ ഒരുമ ണിക്കൂര്‍ നേരം നീണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമമായി. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് തി രിച്ച സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് വിമാനം കൊച്ചിയിലേക്ക് വന്നത്. ഇതിനിടെ വിമാനഅധികൃതര്‍ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.
വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ട സ്പൈസ് ജെറ്റിന്റെ വിമാനമാണ് ഹൈഡ്രോളിക് തകരാറി നെ തുടര്‍ന്ന് അടിയന്തര സാഹചര്യം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ജീവ നക്കാരുള്‍പ്പെടെ 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കോഴിക്കോട് ഇറങ്ങാന്‍ കഴിയാതെ വിമാ നം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായി രുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രണ്ടു വിമാനത്താ വളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി.
കോഴിക്കോട് ലാന്‍ഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇ വിടെ മൂന്നു തവണ ലാന്‍ഡു ചെയ്യാന്‍ ശ്രമം നടത്തിയ ശേഷം നാലാ മതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്. എട്ടരവരെ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 7:20 ഓ ടെ വിമാനം സുരക്ഷിതമായി ഇറക്കി. ഇതോടെ അടിയന്തരവാസ്ഥ പിന്‍വലിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.