Home

ജീവനക്കാരിയോട് മോശം പെരുമാറ്റം, ഭീഷണി ; കെഎസ്ആര്‍ടിസി സൂപ്രണ്ട് സസ്‌പെന്‍ഷനില്‍

കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഡിപ്പോയിലെ വനിതാ ജീവനക്കാരിയെ ഭീഷണിപ്പെ ടുത്തുകയും അപമര്യാതയായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് നടപടി.യൂണിറ്റില്‍ ജനറല്‍ വിഭാഗം സൂപ്രണ്ട് ഉണ്ടായിരിക്കെ ടി ആന്‍ഡ് സി സൂപ്രണ്ടായ സുരേഷ്‌കുമാര്‍ ജനറല്‍ വിഭാഗത്തിലെ ജോലികളില്‍ അനാവശ്യമായി കൈകടത്തി പരാതിക്കാരിയെ തൊഴില്‍പരമായി ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറ യുന്നു.

തൊഴില്‍ സ്ഥലത്ത് വനിതാ ജീവനക്കാരെ മാനസികമായോ, ശാരീരികമായോ പീഡിപ്പിക്കുന്നത് കുറ്റകരമെന്ന് അറിയാവുന്ന സൂപ്പര്‍വൈസറി കേഡറിലുള്ള സുരേഷ് കുമാറിന്റെ പ്രവര്‍ത്തി അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും കോര്‍ പ്പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കു ന്നതു മാണെന്ന കണ്ടെത്ത ലിനെതുടര്‍ന്ന് കെഎസ്ആര്‍ടിസി സിഎംഡിയാണ് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രിവന്‍ഷന്‍ ഓഫ് സെക്‌സ്ഷ്യല്‍ ഹരാസ്‌മെന്റ് അറ്റ് വര്‍ക്ക് പ്ലയിസ് ആക്ട് പ്രകാരം സ്ഥാപനത്തിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഈ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.