Breaking News

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

ദോഹ : 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ . 63.75 ശതമാനം വർധനവാണ്  ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര  ബന്ധത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാരം 2024ലെ ആദ്യ എട്ട് മാസങ്ങളിൽ 35.13 ബില്യൻ റിയാലായി.
ജിസിസി രാജ്യങ്ങളിൽ ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് യുഎഇയാണ്. തുടർന്ന് കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും. 2024-ലെ ആദ്യ എട്ട് മാസങ്ങളിൽ, യുഎഇയുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 18.9 ബില്യൻ റിയാലാണ്. മൊത്തം തുകയിൽ, ഖത്തർ 14.865 ബില്യൻ റിയാലിന്റെ ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്തു, യുഎഇയിൽ നിന്നുള്ള ഇറക്കുമതി 4.038 ബില്യൻ റിയാലാണ്. പ്രധാന കയറ്റുമതിയിൽ പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളും, അസൈക്ലിക് ഹൈഡ്രോകാർബണുകൾ എന്നിവ ഉൾപ്പെടുന്നു. ഈ കാലയളവിൽ യുഎഇയിൽ നിന്നുള്ള പ്രധാന ഇറക്കുമതി ചെമ്പ് കമ്പിയും സ്വർണവുമായിരുന്നു. 2024 ജനുവരി-ഓഗസ്റ്റ് കാലയളവിൽ 8.8 ബില്യൻ റിയാലിന്റെ പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളുമാണ് യുഎഇയിലേക്കുള്ള ഖത്തറിന്റെ ഏറ്റവും വലിയ കയറ്റുമതി. ഏറ്റവും വലിയ ഇറക്കുമതി വിഭാഗങ്ങൾ 1 ബില്യൻ റിയാലിൽ കൂടുതൽ ചെമ്പ് കമ്പിയും 640 മില്യൻ സ്വർണവുമാണ്.
കുവൈത്തുമായുള്ള ഉഭയകക്ഷി വ്യാപാരം ഇതേ കാലയളവിൽ 7.36 ബില്യൻ റിയാലയിരുന്നു. ഖത്തറിന്റെ കയറ്റുമതി 5.18 ബില്യൻ റിയാൽ ആണ്, കുവൈത്തിൽ നിന്നുള്ള ഇറക്കുമതി 2.184 ബില്യൻ റിയാലാണ്. ഖത്തർ 4.6 ബില്യൻ റിയാൽ വിലമതിക്കുന്ന പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളും കുവൈത്തിലേക്ക് കയറ്റുമതി ചെയ്തു, എട്ട് മാസത്തിനിടെ 1.7 ബില്യൻ റിയാൽ വിലമതിക്കുന്ന സാധനങ്ങൾ ഖത്തറിലേക്ക് ഇറക്കുമതി  ചെയ്തു .
എട്ട് മാസത്തിനിടെ 4.8 ബില്യൻ റിയാലിന്റെ വ്യാപാരവുമായി ഒമാൻ ജിസിസി രാജ്യങ്ങളിക്കിടയിൽ  മൂന്നാം സ്ഥാനത്താണ്. ഒമാനിലേക്കുള്ള ഖത്തരി കയറ്റുമതി 2.1 ബില്യൻ റിയാലിലും ഇറക്കുമതി 2.648 ബില്യൻ റിയാലിലും വ്യാപാരക്കമ്മി 476 മില്യൻ റിയാലുമാണ്. സൗദി അറേബ്യയുമായുള്ള വ്യാപാരം 3.3 ബില്യൻ റിയാലാണ്. ഇതിൽ 2.39 ബില്യൻ കയറ്റുമതിയും 910 മില്യൻ ഇറക്കുമതിയുമാണ്. സൗദി അറേബ്യയിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതി വിഭാഗം 663.5 മില്യൻ റിയാൽ വിലമതിക്കുന്ന മോട്ടോർ കാറുകളും മറ്റ് മോട്ടോർ വാഹനങ്ങളുമാണ്. ബഹ്‌റൈനുമായുള്ള ഉഭയകക്ഷി വ്യാപാരം 744.2 മില്യൻ ആയിരുന്നു. ഇതിൽ 127.4 മില്യൻ കയറ്റുമതിയും 616.7 മില്യൻ ഇറക്കുമതിയുമാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.