പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ബാന്ദ്ര ഹോളി ഫാമിലി ആശുപ ത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു
മുംബൈ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഭരണകൂടം അറസ്റ്റ് ചെയ്ത് തടങ്കലിലിട്ട പ്രമുഖ മനുഷ്യാ വകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരു ന്നു. ബോം ബൈ ഹൈക്കോടതി ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അപ്രതീ ക്ഷിത വിയോഗം. അഭിഭാഷകര്‍ മര ണവാര്‍ത്ത ഹൈക്കോടതിയെ അറിയിച്ചു.
മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹാ യത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കടുത്ത ശ്വാസകോശ പ്രശ്നം നേരി ട്ടിരുന്ന അദ്ദേഹത്തിന്റെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. കോവിഡ് തീര്‍ത്ത ആരോഗ്യ പ്രശ്നങ്ങളാണ് സ്ഥിതി വഷളായിരുന്നു. മേയ് 30 മുതല്‍ അദ്ദേഹം ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലാണ്.
കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോ ശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭിമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗ മത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാ വകാശ പ്രവ ര്‍ത്തകരെ അറസ്റ്റുചെയ്തത്. ജാര്‍ഖണ്ഡിലെ താമസ സ്ഥലത്ത് അര്‍ധരാത്രിയെത്തിയ പൊലീസ് 84കാരനെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുകയായിരുന്നു.
അതിനിടെ, സ്റ്റാന്‍ സ്വാമിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.