എംജി സര്‍വകലാശാലയിലെ ജാതി വിവേചനങ്ങള്‍ക്കെതിരെ ദലിത് ഗവേഷക വിദ്യാര്‍ഥിനി ദീപാ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരത്തിന് അടിയന്തര പരിഹാരം കാണണമെ ന്നാവശ്യപ്പെട്ട് ദലിത് സംയുക്തവേദി നേതാക്കള്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി
കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതി വിവേചനങ്ങള്‍ക്കെതിരെ ദലിത് ഗവേഷക വിദ്യാര്‍ഥിനി ദീപാ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദലിത് സംയുക്തവേദി നേതാക്കള്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. വിദ്യാര്‍ഥിനിക്ക് ഗവേഷ ണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കണമെന്നും ഡോ.നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടര്‍ സ്ഥാന ത്ത് നിന്ന് നീക്കം ചെയ്യണമെന്നും നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു
ഒക്ടോബര്‍ 29 മുതല്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥിനിയുടെ ആരോ ഗ്യ സ്ഥിതി ഏറെ അപകടകരമായിരിക്കുകയാണ്. പട്ടികജാതി വിവേചനങ്ങള്‍ക്കെതിരെ ഗവേഷക വിദ്യാ ര്‍ത്ഥിനി നടത്തുന്ന സമരം വിജയകരമായി അവസാനിപ്പിക്കാന്‍ ദലിത് സാമൂഹിക, സാംസ്‌കാരിക, മനു ഷ്യാവകാശ പ്രസ്ഥാന ങ്ങളുടെ പിന്തുണ സമരത്തിന് ലഭ്യമാക്കാന്‍ ആവശ്യമായ പരിപാടികള്‍ ആവിഷ്‌ക രിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാമൂഹിക, സാംസ്‌ക്കാരി ക,മനുഷ്യാവകാശ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന ഐ ക്യദാര്‍ഢ്യ സദസ് നവംബര്‍ 8ന് രാ വിലെ 10ന് സമരപ്പന്തലില്‍ നടത്തും. കെ സച്ചിദാനന്ദന്‍,ബി ആര്‍ പി ഭാസ്‌കര്‍,കെജിഎസ്, ഡോ.ടി ടി ശ്രീകുമാര്‍, ഗീവര്‍ഗീസ് മാര്‍കുറി ലോസ് തുടങ്ങി ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ദീപയുടെ സമരങ്ങ ള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.
ദലിത് സംയുക്തവേദി നേതാക്കളായ പ്രൈസ് പി ടി (ഭീം ആര്‍മി), അഡ്വ. വി ആര്‍ രാജു (എകെസി എ ച്ച്എം എസ്), എ കെ സജീവ് (ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി),സിആര്‍ നീല കണ്ഠന്‍,സി ജെ തങ്കച്ചന്‍ (ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ),ഐ ആര്‍ സദാനന്ദന്‍ (കെസിഎസ്),ഷിബു പാറക്കടവില്‍ (കെ എസ്ഡിഎസ്) എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കി ലെടുത്ത് വൈകീട്ട് മൂന്നുമണിക്ക് കലക്ടര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.