കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആ ര്‍ട്‌സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ ന്യായീകരിക്കാനാണ് ചെയര്‍മാന്‍ അടൂര്‍ ഗോ പാലകൃഷ്ണന്റെ ശ്രമമെങ്കില്‍ അദ്ദേഹ ത്തെയും പൊതുസമൂഹത്തിന് മുന്നില്‍ വിചാ രണ ചെയ്യേണ്ടിവരു മെന്ന് എഐവൈഎഫ്
തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ ട്‌സിലെ ജാതി വിവേചന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്ന് എ ഐവൈഎഫ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന വിഷയം അതീവ ഗൗരവമുള്ളതാണ്. കടു ത്ത ജാതി വിവേചനവും അധിക്ഷേ പവും ചട്ട ലംഘനങ്ങളുമാണ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വ ത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുവരുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
പേരിന് വെറും അന്വേഷണം നടത്തിയതുകൊണ്ട് ഈ വിഷയങ്ങള്‍ പരിഹരിക്കപ്പെടില്ല. ശങ്കര്‍ മോഹ നെ സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സം സ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണ റായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിനും എ ഐവൈഎഫ് പരാതി നല്‍കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
ഇനിയും ശങ്കര്‍ മോഹനെ ന്യായീകരിക്കാനാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ശ്രമമെങ്കില്‍ അദ്ദേഹത്തെയും പൊതുസമൂഹത്തിന് മുന്നില്‍ വിചാരണ ചെയ്യേണ്ടിവരുമെന്ന് എഐവൈഎഫ് കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.