ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതി രെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
കൊച്ചി: ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. റോമന്‍ കത്തോലിക്കനായ യുവാവിനെ വിവാഹം കഴിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവ തിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാ രിക്ക് രണ്ടാഴ്ചക്കകം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ഇക്കാര്യവുമായി ബന്ധപ്പെട്ട് മുന്‍ കാല ഹൈക്കോടതി സുപ്രീം കോടതി വിധികളുണ്ടെന്ന് കോടതി ചൂണ്ടി ക്കാട്ടി. 2005ലാണ് ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരി റോമന്‍ കത്തോലിക്കാ വിഭാ ഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചത്. ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും എല്‍സി പദവിക്ക് അര്‍ഹ തയില്ലായെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. തുടര്‍ന്ന്, ഹര്‍ജിക്കാരി ഹൈക്കോ ടതിയെ സമീപിക്കുകയായിരുന്നു.
ശേഷം, യുവതിക്ക് താല്‍ക്കാലികമായി നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബന്ധപ്പെട്ട തഹസി ല്‍ദാരോടും വില്ലേജ് ഓഫീസറോടും ഇടക്കാല ഉത്തരവിലൂടെ കോടതി ആവശ്യപ്പട്ടിരുന്നു. ഭരണഘടനയു ടെ ആര്‍ട്ടിക്കിള്‍ 16 (4) പ്രകാരം, നിയമം അനുവദിക്കുന്ന വ്യക്തിയെ ദത്തെടുക്കല്‍, മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം കഴിക്ക ല്‍, മതം മാറ്റം എന്നിവയ്ക്ക് സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകില്ലെന്ന് കോട തി നിരീക്ഷിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.