ക്ഷേത്രത്തിലെ അന്നദാനത്തില്‍ ചടങ്ങില്‍ നിന്നും ഇറക്കിവിട്ട ആദിവാസി യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
ജാതിയുടെ പേര് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ ചടങ്ങില്‍ നിന്നും ഇറക്കിവിട്ട ആദി വാസി യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.യുവതിയെ അന്നദാ നത്തില്‍ നിന്നും ഇറക്കിവിട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍
ചെന്നൈ: ജാതിയുടെ പേര് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ ചടങ്ങില്‍ നിന്നും ഇറക്കിവിട്ട ആദിവാസി യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.യുവതിയെ അന്നദാന ത്തില്‍ നിന്നും ഇറക്കിവിട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെട ല്‍.ചെങ്കല്‍പേട്ട് ജില്ലയില്‍ നരിക്കുറവഇരുള സമുദായത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയി ലേക്കാണ് മുഖ്യമന്ത്രി എത്തിയത്.
മഹാബലിപുരത്തെ പെരുമാള്‍ ക്ഷേത്രത്തില്‍ രണ്ടാഴ്ച മുമ്പ് അന്നദാനത്തിന് പോയപ്പോഴാണ് അശ്വനി യേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്.നരിക്കുറവര്‍ക്ക് പന്തിയില്‍ ഇരിക്കാന്‍ പറ്റിയില്ലെന്നായിരുന്നു ക്ഷേത്രത്തിലുള്ളവരുടെ ന്യായീകരണം. ഇതില്‍ പ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തു വന്നതോടെ സംഭവം ഏറെ വിവാദമായി.
അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും മറ്റു നരിക്കുറവ,ഇരുള സമുദായ അംഗങ്ങളെയും കൂട്ടി ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരു ന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഊരിലേക്ക് നേരിട്ടെത്തിയത്.അശ്വതിയുടെ വീട്ടിലെത്തിയ സ്റ്റാലിന്‍ മറ്റു കുടുംബങ്ങളുമാ യും സംവദിക്കുകയും അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പരാതികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനങ്ങളും മുഖ്യമന്ത്രി സ്വീകരിച്ചു.
റോഡുകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവ രുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും സ്റ്റാലിന്‍ വിതരണം ചെയ്തു. പ്രദേശത്ത് 4.53 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ മടങ്ങിയത്. 81 കുടുംബ ങ്ങ ള്‍ക്ക് സ്വന്തമായി ഭൂമി, 21 പേര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ്, ഇരുള വിഭാഗത്തിലെ 88 പേര്‍ക്ക് ജാതി സര്‍ട്ടി ഫിക്കറ്റ്, വീട്, സ്‌കൂളില്‍ ക്ലാസ് മുറികള്‍, അംഗനവാടി എന്നിവ നിര്‍മിക്കാനുള്ള തുക മുഖ്യമന്ത്രി പ്രഖ്യാ പിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.