Breaking News

ജാഗ്രതയോടെ രാജ്യസുരക്ഷ കാത്തുസൂക്ഷിക്കണം: കുവൈത്ത് അമീർ.

കുവൈത്ത് സിറ്റി : രാജ്യത്തെ സമർപ്പണത്തോടെ സംരക്ഷിക്കാനും വിപത്തുകളെ കർശനമായി നേരിടുവാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അമീറും സായുധസേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്‌ഖ് മെഷാൽ അൽ അഹമദ് അൽ ജാബിർ അൽ സബാഹ് ആഹ്വാനം ചെയ്തു. റമസാനോടനുബന്ധിച്ച് സബ്ഹാനിലെ ആഭ്യന്തര മന്ത്രാലയത്തിലെ ആസ്ഥാനത്ത് പ്രതിരോധ വകുപ്പ് മന്ത്രിയും ആക്ടിങ് ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്‌ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സബാഹ്, അണ്ടർ സെക്രട്ടറി ഷെയ്‌ഖ് സാലെം നവാഫ് അൽ അഹമദ് അൽ സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിലാണ് അമീർ ഇത് വ്യക്തമാക്കിയത്.
മാതൃരാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും അതിർത്തികൾ സംരക്ഷിക്കുന്നതിനും വേണ്ടി സേവനം ചെയ്‌ത് ജാഗ്രത പാലിക്കുക. യാതൊരു വിട്ടുവീഴ്ച കൂടാതെ എല്ലാവർക്കും തുല്യനീതി നടപ്പാക്കുക. യുവാക്കൾ, കുടുംബങ്ങൾ, സമൂഹത്തിന്റെ ഭാവി എന്നിവ സംരക്ഷിക്കുന്നതിന് ലഹരിമരുന്നുകളും അതിൽ ഉൾപ്പെടുന്ന വ്യക്തികളെയും ശക്തമായി നേരിടണം. ജീവനക്കാരുടെ സുരക്ഷാ ജോലികൾ പുനഃക്രമീകരിക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുവാൻ അധ്യാപനം, പരിശീലനം, ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിച്ച് രാജ്യാന്തര നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.
നീതിപൂർവമായ പ്രവർത്തനത്തിലൂടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അപകടങ്ങളുടെ എണ്ണം കുറയ്‌ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ ട്രാഫിക് നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കിരീടാവകാശി ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ അഹമദ് അൽ സബാഹ്, ആക്ടിങ് പ്രധാനമന്ത്രി ഷെയ്‌ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് എന്നിവർക്ക് ഒപ്പമാണ് അമീർ വേദിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി അമീർ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തും കുവൈത്ത് ഫയർ സർവീസ് ആസ്ഥാനത്തും സന്ദർശനം നടത്തിയിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.