Home

‘ജലീല്‍ മലപ്പുറം മന്ത്രിയായി മാറി, ചങ്ങനാശേരി തമ്പുരാന്‍ എല്ലാം നേടിയിട്ട് സര്‍ക്കാരിനെ കുത്തി’ ; വെള്ളാപ്പള്ളിയുടെ പരിഹാസം

നിയസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം നേടിയത് തകര്‍പ്പന്‍ ജയമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധസ്ഥിത പിന്നോക്ക വര്‍ഗമാണ് എല്‍ഡിഎഫിനെ വിജയിപ്പിച്ചത്. മുസ്ലിം ന്യൂനപക്ഷവോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടി. പിണറായി തിരിച്ചറിവിലൂടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ : നിയസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നില്‍ അധ:സ്ഥിത പിന്നോക്ക വര്‍ഗമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ന്യൂനപക്ഷവോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടി. പിണറായി തിരിച്ചറിവിലൂടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതകാലത്ത് അന്നങ്ങളും വസ്ത്രങ്ങളും തന്ന തമ്പുരാനാണ് ഇടതുപക്ഷമെന്ന് ജനം മനസിലാക്കി. ഇടത് സര്‍ക്കാ രിന് ഗംഭീര വിജയമാണിതെന്ന് പറഞ്ഞ വെള്ളാപ്പള്ളി സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണത്തെയും പ്രശംസിച്ചു.

തവനൂര്‍ മണ്ഡലത്തിലെ ഇടതു സ്ഥാനര്‍ഥിയായ കെ.ടി ജലീല്‍ കേരളത്തിന്റെ മന്ത്രിയായല്ല, മറിച്ച് മലപ്പുറം മന്ത്രിയായാണ് കെ.ടി ജലീല്‍ പ്രവര്‍ത്തിച്ചിരുന്നത്. ജലീലിന്റേത് വെറും സാങ്കേതിക വിജയം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ജലീല്‍, തോറ്റേ, തോറ്റേ എന്നാണ് നമ്മള്‍ ടിവിയില്‍ കണ്ടത്, അവസാനം സാങ്കേതികമായാണ് ജയിച്ചത്. ഇത്തരത്തിലുള്ള പ്രവൃത്തി യുടെ ശിക്ഷയായിരുന്നു മന്ത്രിസ്ഥാനം രാജിവെക്കേണ്ടത്. നന്മ ചെയ്യണം, ഇരുന്ന കസേരയില്‍ ന്യായവും നീതിയും ധര്‍മവും അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ജലീലിനായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മേഴ്‌സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ ത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂര്‍ഷ്വാ സ്വഭാവം. എസ്എന്‍ഡിപിയെയും എസ്എന്‍ ട്രിസ്റ്റിനെയും തള്ളിപ്പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും തിരുത്തിയാല്‍ അവര്‍ക്ക് നല്ലതാണ് വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസുകാരുടെ ദയനീയ പരാജയത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ട്. എന്റെ വീട്ടിലേക്ക് ആലപ്പുഴയിലെ ഒരു കോണ്‍ഗ്ര സുകാരനെയും കയറ്റില്ല. പലരും വരാനായി നോക്കി. എന്നെ അത്രത്തോളം പീഡിപ്പിച്ചിട്ടുണ്ട് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ചെന്നി ത്തലയെ കുറ്റം പറയുന്നില്ല. ഒരു തെറ്റും ചെയ്യാത്ത എന്നെ ദ്രോഹിക്കുവാനും തകര്‍ക്കാവുനു മൊക്കെ ചെയ്തവരാണ് ഇവുടുത്തെ ജില്ലാ നേതൃത്വം. എന്റെ വീട്ടിലേക്ക് ഊര് വിലക്ക് വരെ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് തോന്നുമ്പോള്‍ വരാനും പോകനുമുള്ള വഴിയമ്പലമല്ല എന്റെ വീടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘ചങ്ങനാശേരി തമ്പുരാന്‍’ എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ വെള്ളാപ്പള്ളി പരിഹസിച്ചത്. എന്‍.എസ്.എസിന് പ്രസക്തി ഇല്ലാതായി. സുകുമാരന്‍ നായര്‍ എന്നാ ല്‍ നന്ദികേടെന്നാണ്, എല്ലാം നേടിയിട്ട് സര്‍ക്കാരിനെ കുത്തി. എന്‍എസ്എസിന് സാമുദായിക സംവരണമടക്കം ഇടത് പക്ഷമാണ് നേടിക്കൊടുത്തത്. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങള്‍ കൊടുത്തു. എന്നിട്ടും എന്‍എസ് എസ് ഇടത് പക്ഷത്തിന്റെ നെഞ്ചത്ത് കുത്തി- വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ആരെയെങ്കിലും ജയിപ്പിക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല, കോണ്‍ഗ്രസുകാര്‍ ശുപാര്‍ശയുമായി വരാന്‍ നോക്കി, ആരെയും വീട്ടില്‍ കയറ്റിയിട്ടില്ല. എന്നാല്‍ താന്‍ പിണറായിയുടെ ഔദാര്യത്തിന് പോയി ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഭംഗിയായി ആക്രമിച്ചു. എന്നാല്‍ ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ല. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയില്ല, ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയമാണ് നടപ്പാകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.