ജലവിഭവ വകുപ്പിലേയ്ക്ക് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രോജക്ടുകളുടെ ടെക്നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്‍റ്സ് നെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. പ്രോജക്ടുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കാനാണ് കണ്‍സള്‍ട്ടന്‍റുകളെ നിയമിക്കാന്‍ നടപടിക്രമം ആരംഭിച്ചത്. ടെന്‍ഡര്‍ ഇവാല്യുവേഷന്‍ കമ്മിറ്റി മെയ് 31, 2019ന് ചേരുകയും 6 സ്ഥാപനങ്ങളുടെ ഷോര്‍ട്ട്ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ബിഡ്ഡുകള്‍ തുറക്കുന്നതിനു മുമ്പ് അന്താരാഷ്ട്ര പ്രോജക്ടുകളുടെ അനുഭവ പരിചയത്തെ ഇന്ത്യന്‍ പ്രോജക്ടുകളുടെ അനുഭവപരിചയമായി പരിഗണിക്കാമോ എന്ന സ്പഷ്ടീകരണം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനോട് ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ അഭിപ്രായം അന്താരാഷ്ട്ര പ്രോജക്ടുകളിലെ അനുഭവപരിചയം ഇന്ത്യന്‍ പ്രോജക്ടുകളിലെ അനുഭവപരിചയത്തിനു തുല്യമായി പരിഗണിക്കാന്‍ കഴിയില്ല എന്നാണ്. ഈ അഭിപ്രായം സഹിതമാണ് ഫയല്‍ ചംക്രമണം ചെയ്യപ്പെട്ടത്. ഫയലിലെ കുറിപ്പുകളില്‍ 6 സ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടുള്ള നിറവേറ്റുന്ന 4 സ്ഥാപനങ്ങളെ പരിഗണിച്ചാല്‍ മതിയോ എന്നാണ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി, ജലവിഭവം (ഫെബ്രുവരി 24, 2020 ന് ഡോ. വിശ്വാസ് മേത്ത) രേഖപ്പെടുത്തിയ അഭിപ്രായം 6 സ്ഥാപനങ്ങളെയും തുടര്‍പ്രക്രിയയ്ക്ക് പരിഗണിക്കാമെന്നാണ്. അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായം നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ച വേളയില്‍ ഈ സ്ഥാപനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു എന്നാണ്. ഇവരെ ഒഴിവാക്കുന്നത് ഡച്ച് ഗവണ്‍മെന്‍റുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നല്‍കില്ല എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതിനെയാണ് യാത്രയെ സഹായിച്ചു എന്ന വ്യാജ ആരോപണമായി ഉയര്‍ത്തുന്നത്. കേരളത്തിലെ ജലവിഭവ പരിപാലനത്തെപ്പറ്റി നെതര്‍ലാന്‍ഡ്സ് യാത്രയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തന്നെ പത്രസമ്മേളനം നടത്തി അിറിയിച്ചിരുന്നതാണ്.
6 സ്ഥാപനങ്ങളെയും RKIയുടെ കീഴിലുള്ള Tender Evaluation Committee ശുപാര്‍ശ ചെയ്തിട്ടുണ്ട്. RKIയുടെ Tender Evaluation Committeeശുപാര്‍ശ ചെയ്ത 6പേരിൽ നിന്ന് RFPവാങ്ങണമോ അതോ 4 പേരിൽ നിന്നും മാത്രം വാങ്ങിയാൽ മതിയോ എന്നതിൽ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.