Home

ജലനിരപ്പ് 2375.53 അടിയായി ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജല നിരപ്പ് 2375.53 അടിയായി ഉയര്‍ന്നു.

തൊടുപുഴ: കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇ തേ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. അണക്കെട്ടി ലെ ജലനിരപ്പ് 2375.53 അ ടിയായി ഉയര്‍ന്നു. ജലനിരപ്പ് 1381.53 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2382.53 അടിയില്‍ റെ ഡ് അലര്‍ട്ടും പ്രഖ്യാപിക്കും. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് റൂള്‍ കര്‍വ്.

ഇടുക്കി ജില്ലയില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാസ്ഥ വകുപ്പിന്റെ മുന്ന റിയിപ്പ്. ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.സമീപ ജില്ലകളാ യ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും റെഡ് അലര്‍ട്ടാണ്. രണ്ടു ദീവസം കൂടി തീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം സംസ്ഥാനത്തെ മഴമുന്നറിയിപ്പിലും മാറ്റം വന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. നേരത്തെ പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എ ന്നാല്‍ മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.