വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്റെ കര്‍ശന നിര്‍ദേശം
വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്റെ കര്‍ശന നിര്‍ദേശം. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം വത്തിക്കാന്‍ പുറത്തിറക്കിയത്.
വൈദികരോ കത്തോലിക്കാ പള്ളികളിലെ പരികര്‍മ്മികളോ സ്വവര്‍ഗവിവാഹങ്ങളെ ആശീര്‍വദിക്കാന്‍ പാടില്ല. അത്തരം ആശീര്‍വാദങ്ങള്‍ക്ക് കത്തോലിക്ക സഭയില്‍ നിയമസാധുതയില്ലെന്നും സഭയില്‍ അവ അനുഗ്രഹിക്കപ്പെടുകയില്ലെന്നുമായിരുന്നു വത്തിക്കാന്‍ അറിയിച്ചിരുന്നത്. ആണും പെണ്ണും തമ്മിലുള്ള വിവാഹം മാത്രമാണ് മതചടങ്ങ് എന്നും അതിന്റെ ഭാഗമായാണ് ആശീര്‍വാദം നല്‍കുന്നത് എന്നും അതുകൊണ്ട് തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ സാധുതയില്ലെന്നുമായിരുന്നു വത്തിക്കാന്റെ നിലപാട്.
എന്നാല്‍ വത്തിക്കാന്റെ ഈ നിര്‍ദേശത്തിനെതിരെ ജര്‍മനിയില്‍ പ്രതിഷേധമുയര്‍ന്നു. 2017 മുതല്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയ രാജ്യമെന്ന നിലയില്‍ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജര്‍മനി. എല്‍ജിബിടി വിഭാഗങ്ങളും വ്യക്തികളാണെന്ന ജീവിത യാഥാര്‍ത്ഥ്യം കത്തോലിക്കാ സഭയ്ക്കുണ്ടാവണമെന്നായിരുന്നു ജര്‍മനിയിലെ വൈദികരുടെ നിലപാട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.