Home

ജയില്‍ തന്നെ ശരണം ; തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത വീണ്ടും അറസ്റ്റില്‍

നെയ്യാറ്റിന്‍കര സബ് ഇന്‍സ്‌പെക്ടറാണ് കണ്ണൂര്‍ ജയിലിലെത്തി സരിതയെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സരിതയെ വീണ്ടും അറസ്റ്റ് ചെയ്തത്

കണ്ണൂര്‍: തൊഴില്‍ തട്ടിപ്പ് കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര സബ് ഇന്‍സ്‌പെക്ടറാണ് കണ്ണൂര്‍ ജയിലിലെത്തി സരിതയെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സരിതയെ വീണ്ടും അറസ്റ്റ് ചെയ്തത്.

പുരാവസ്തുവകുപ്പില്‍ വാച്ചര്‍ കം അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നല്‍കാമെന്നു കാണിച്ച് സരിത പണം തട്ടിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഈ പേരു പറഞ്ഞ് സരിതയും തൊഴില്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാജുവും ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയെന്നം എന്നാല്‍ ഈ ജോലിയുടെ അഭിമുഖത്തിന് ഹാജരാകാന്‍ അനുവദിച്ചില്ലെന്നും പരാതിക്കാകന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ കണ്‍സ്യൂമര്‍ഫെഡില്‍ നാലാം ഗ്രേഡ് പ്യൂണായി സ്ഥിരനിയമനം വാഗ്‌നാം ചെയ്‌തെന്നും എന്നാല്‍ അതും ശരിയായില്ലെന്നുമാണ് പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ നല്‍കിയ ചെക്ക് മടങ്ങിയതായും കോടതി രേഖകളില്‍ വ്യക്തമാക്കുന്നു.

സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ 2.70 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ഇന്നലെ കോഴിക്കോട് പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായ കേസില്‍ സരിത രണ്ടാം പ്രതിയാണ്. ഹാരജരാകാന്‍ വിസമ്മതിച്ച സരിതയ്‌ക്കെതിരെ കോഴിക്കോട് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റിലായ സരിതയെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശി അബ്ദുല്‍ ജമീലിന്റെ കയ്യില്‍ നിന്ന് പണം തട്ടിയെന്നതായിരുന്നു സരിതയ്‌ക്കെതിരെയുള്ള കേസ്. വിവിധ ജില്ലകളില്‍ സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സരിതയ്‌ക്കെതിരെ ഇദ്ദേഹം കേസുമായി മുന്നോട്ടു പോകു കായ യിരുന്നു. 2018ല്‍ വിചാരണ പൂര്‍ത്തിയായ കേസിലാണ് അറസ്റ്റ് നടക്കുന്നത്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.