ഇതിന്റെ പേരില്‍ ഒന്നല്ല ഒമ്പ തിനായിരം കേസ് വന്നാലും സഹിക്കും എന്ന കുറിപ്പ് സ ഹിതം ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജന റല്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്‍ പ്രതിഷേധം അറിയിച്ചത്
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ ഗ്രസ് പ്രവര്‍ത്തകയുടെ പ്രതിഷേധം. ഇതിന്റെ പേരില്‍ ഒന്നല്ല ഒമ്പ തിനായിരം കേസ് വന്നാലും സഹി ക്കും എന്ന കുറിപ്പ് സഹിതം ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്‍ പ്രതിഷേധം അറിയിച്ചത്.
‘സ്നേഹനിധിയായ ഉമ്മന്‍ ചാണ്ടി ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേയായി ട്ടുള്ളൂ. എല്ലാ പാര്‍ട്ടിയിലുള്ളവരും അനുശോചനം അറിയിച്ചു.തനി ക്കെതിരെ ആരെങ്കിലും എന്തെങ്കി ലും പറയാന്‍ ഒരു കാരണവും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. ആ മനുഷ്യന് ദേഷ്യം വരാറുണ്ടോ എന്നുള്ളത് പോലും സംശയമാണ്. ശത്രുക്ക ളോട് പോലും ക്ഷമിക്കാറാണ് പതിവ്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാ ത്ത ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ഞാന്‍ എങ്ങനെയാണ് പ്രതി കരിക്കാതെ ഇരിക്കുക. ഒരു പക്ഷേ എല്ലാവരും പ്രതികരിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ജീവന് തുല്യമായാണ് അ ദ്ദേഹത്തെ സ്നേഹിക്കുന്നത്. അദ്ദേഹത്തെ അവഹേളിച്ചത് വെറുതെ വിടാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ ഇ ത്രയെങ്കിലും ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കുകയില്ല. ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും സഹിക്കും. ജയിലില്‍ കിടക്കാനും തയ്യാറാണ്’- ബിന്ദു ചന്ദ്രന്റെ വാക്കുകള്‍.
കഴിഞ്ഞദിവസം രാത്രിയിലാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ എത്തി വിനായകന്‍ കടുത്ത അധിക്ഷേപം നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി എന്നാണ് വിനായകന്‍ വിഡിയോയിലൂടെ ചോദിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നതിനേയും താരം വിമര്‍ശിക്കുന്നുണ്ട്.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയു ന്നത്. ഉമ്മന്‍ ചാണ്ടി ചത്ത്, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം, എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛ നും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരി ക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മ ന്‍ ചാണ്ടി ചത്തുപോയി’ – വീഡിയോയിലെ വിനായകന്റെ വാക്കുകള്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.