ഇടപ്പളളി പൊണേക്കരയിലെ ഇരട്ടക്കൊലപാതകക്കേസില്‍ 17 വര്‍ഷത്തിന് ശേഷം റിപ്പ ര്‍ ജയാനന്ദന്‍ അറസ്റ്റില്‍. ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരി ക്കുന്ന റിപ്പര്‍ ജയാനന്ദനെയാണ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
കൊച്ചി: ഇടപ്പളളി പൊണേക്കരയിലെ ഇരട്ടക്കൊലപാതകക്കേസില്‍ 17 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റി ല്‍. ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന റിപ്പര്‍ ജയാനന്ദനെയാണ് കേസി ല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സഹതടവുകാരനുമായി കൊലപാതക വിവരം പങ്കുവെച്ചതാണ് കേ സില്‍ നിര്‍ണായക വഴിത്തിരിവായത്.
2004ല്‍ വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവന്‍ കവര്‍ന്ന സംഭവമാണ് പൊണേ ക്കര കൊലക്കേസ്. 74കാരിയും സഹോദരനുമാണ് അന്ന് കൊലചെയ്യപ്പെട്ടത്.പോണേക്കര കോശേരി ലെ യിനില്‍ നാണിക്കുട്ടി അമ്മാള്‍(73), രാജന്‍ എന്ന ടി വി നാരായണ അയ്യര്‍ (60) എന്നിവരാണ് കൊല്ലപ്പെട്ട തെന്ന് എഡിജിപി എസ് ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. വൃദ്ധയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കി ന്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്ന് പോ സ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണമായത്. ഏഴ് കൊലക്കേസിലും പതിനാല് മോഷണ കേസിലും പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ തടവിലിരിക്കെ രണ്ട് തവണ ജയില്‍ ചാടുകയും ചെയ്തിട്ടുണ്ട്. മാള ഇരട്ടകൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമായി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ കൊലക്കേ സില്‍ അറസ്റ്റ് ചെയ്യുന്നത്.
വടക്കേക്കര സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരു ന്നു. മാള ഇരട്ടക്കൊലക്കേസിലും ജയാനന്ദന്‍ പ്രതിയാണ്. ഇതി നു പുറമേ 15 മോഷണക്കേസുകളും ജയാ നന്ദന് എതിരെയുണ്ട്. ഇതുവരെ എട്ടു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എല്ലാ കേസുകളിലു മുള്ള ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലാകുന്നത്.
ചോദ്യം ചെയ്യലില്‍ ജയാനന്ദന്‍ കുറ്റം സമ്മതിച്ചതായും ഡിസംബര്‍ 24ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടു ത്തിയതായും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു. ഡിസംബര്‍ 15ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടു ത്തിയെങ്കിലും, ഇന്നാണ് ക്രൈംബ്രാഞ്ച് മേധാവി ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രതിയുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
ഇരട്ടക്കൊലപാതക രഹസ്യം സുഹൃത്തിനോട്
പറഞ്ഞത് കേസില്‍ വഴിത്തിരിവായി
പോണേക്കരയിലെ ഇരട്ടക്കൊലപാതക രഹസ്യം ജയിലില്‍ വെച്ച് ജയാനന്ദന്‍ ആത്മാര്‍ത്ഥ സു ഹൃത്തിനോട് തുറന്ന് പറഞ്ഞത് കേസില്‍ വഴിത്തിരിവായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയി ലിലെ മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലിലാണ് ജയാനന്ദന്‍ ശിക്ഷ അനുഭവിക്കു ന്നത്.ഇരട്ടക്കൊലപാതക രഹസ്യം വെളിപ്പെടുത്തിയ സുഹൃത്തില്‍ നിന്നും വിവരമറിഞ്ഞ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം ആരംഭിച്ചു. അന്ന് കുറ്റവാളിയെ കണ്ടതായി പറഞ്ഞ അയ ല്‍വാസിക്കായി തിരിച്ചറിയല്‍ പരേഡ് നടത്തിയ ഇയാള്‍ തിരിച്ചറിഞ്ഞതോടെ ജയാനന്ദനെ അ റസ്റ്റ് ചെയ്യുകയായിരുന്നു.
2003 മുതല്‍ 2006 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ എട്ടു പേരെയാണ് ജയാനന്ദന്‍ കൊല പ്പെടുത്തിയിട്ടുള്ളത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയ കൊലപ്പെടുത്തിയ കേസില്‍ വധശി ക്ഷയ്ക്കു വിധിക്കപ്പെട്ട ഇയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു നല്‍കി യി രുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.