ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വെടിയേറ്റു. അബോധാവസ്ഥയിലായ ഷിന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിന്‍സോയുടെ നില ഗുരുതരമാണെ ന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി.
ടോക്യോ: ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വെടിയേറ്റു. അബോധാവസ്ഥയിലായ ഷിന്‍ സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിന്‍സോയുടെ നില ഗു രുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെ ടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദീഭ വിച്ചതായും, മരുന്നുകളോട് ആബെ യുടെ ശരീരം പ്രതികരിക്കുന്നില്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാരാ പട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രണ്ട് തവണ വെടിയൊച്ച കേട്ടതായി ദൃസാക്ഷികളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി കള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തി ന്റെ പിന്നില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. നാല്‍ പ്പതുകാരനാണ് പിടിയിലായത്.
ജപ്പാനില്‍ മറ്റന്നാല്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ ആക്രമണ മുണ്ടായത്. രാഷ്ട്രീയ വിരോധം തന്നെയാകാം ആക്രമണത്തിന് പി ന്നിലെന്നാണ് സൂചന. പൊതുവെ രാ ഷ്ട്രീയ രംഗത്ത് വലിയ ആക്രമണങ്ങളൊന്നുമുണ്ടാകാത്ത രാജ്യമാണ് ജപ്പാന്‍. വെടിവെപ്പ് കേസുകള്‍ ത ന്നെ അപൂര്‍വമായാണ് റിപ്പോര്‍ ട്ട് ചെയ്യാറുള്ളത്. അത്തരം ഒരു രാജ്യത്തെ മുന്‍പ്രധാനമന്ത്രിക്ക് നേരെ യുണ്ടായ വെടിവെപ്പ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവം അറിഞ്ഞയുടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി ജപ്പാന്‍ പധാനമന്ത്രി ഫുമിയോ കിഷിദോ ആശുപത്രിയിലേക്ക് തിരിച്ചു. ഷിന്‍സോ ആബെ യ്ക്ക് വെടിയേറ്റ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ ഹൈക്കമ്മീഷനില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ നടുക്കം രേഖപ്പെടുത്തി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.