പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്ര കളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ ബയില്‍ അപ കടത്തില്‍ മരിച്ചതിനോട് പൊരുത്തപ്പെടാനാകാതെ വിഷമിക്കുകയാണ് ഇപ്പോഴും സുഹൃ ത്തുക്കള്‍
ദുബായ് :പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ബയില്‍ അപകടത്തില്‍ മരിച്ചതി നോട് പൊരുത്തപ്പെടാനാകാതെ വിഷമിക്കുകയാണ് ഇപ്പോഴും സുഹൃത്തുക്കള്‍.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ജപിന്‍ ദു ബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാ രനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ജപിന്റെ ജീവന്‍ കവര്‍ന്ന അപക ടം ഉണ്ടായത്. ജോലി രാജിവെച്ച് സ്വന്ത മായി പരസ്യകമ്പനി തുടങ്ങാനിരുന്ന ജപിന്‍ തിങ്കളാഴ്ച ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു.
യുഎഇയിലെ ബൈക്ക് യാത്രികരുടെ കൂട്ടായ്മയില്‍ അഗമായ ജപിന്‍ മത്സരങ്ങളിലും റൈഡുകളിലും സജീവമായിരുന്നു. ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെട്ടി രു ന്ന ജപിന്‍ ഒഴിവു വേളകളില്‍ മലനിരകളിലേക്ക് ബൈക്ക് ഓടിച്ചു പോകുക പതിവായിരുന്നു. അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ ബൈക്കു മായി ഉല്ലാസ സാഹസിക യാത്രയ്ക്ക് പോയ ജപിന്‍ അപകടത്തില്‍പ്പെട്ട വിവരമാണ് സുഹൃത്തുക്കളെ തേടി യെത്തിയത്. റോഡിലെ ഡിവൈഡറില്‍ തട്ടിമറിഞ്ഞാണ് ജപിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. അപ കട സ്ഥലത്ത് പാഞ്ഞെത്തിയ പൊലീസും ആംബുലന്‍സും ജപിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഷാര്‍ജ -കല്‍ബ റോഡില്‍ രാവിലെ ഏഴുമണി കഴിഞ്ഞായിരുന്നു അപകടം. അതിരാവിലെ വാരാന്ത്യ അ വധി ദിനം കൂടിയായതിനാല്‍ അധികമാളുകള്‍ ഈ റോഡില്‍ ഉണ്ടായിരുന്നില്ല. അപകടം കണ്ട ആരോ ഷാര്‍ജ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാവിലെ 7.30 നാണ് ബൈക്ക് അപകടം സംബ ന്ധിച്ച വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച ജപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സഹപ്രവര്‍ത്ത കരും സുഹൃത്തുക്കളും ജപിന്റെ വേര്‍പാടില്‍ അനുശോചിച്ചു. രേഖപ്പെടുത്തി. ജപിന്റെ ഭാര്യ ഡോ. അ ഞ്ജു.വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.